കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി മഹാരാഷ്ട്ര

0

മഹാരാഷ്ട്രയിൽ ഇന്ന് പുതിയ കോവിഡ് -19 കേസുകൾ പതിനായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 88,838 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,216 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു.

സംസ്ഥാനത്ത് കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കർശനമായി നേരിടാൻ അധികാരികൾക്ക് സർക്കാർ നിർദ്ദേശം നൽകി.

ഒരുകാലത്ത് സംസ്ഥാനത്തിന്റെ കോവിഡ് ഹോട്ട്‌സ്പോട്ടായിരുന്ന മുംബൈയിൽ ഇന്ന് 1173 പുതിയ കേസുകളും വൈറസ് ബാധിച്ച് മൂന്ന് മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 53 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് 2.38 ശതമാനമാണ്.

ഇതുവരെ നടത്തിയ 1,66,86,880 ലബോറട്ടറി സാമ്പിളുകളിൽ 21,98,399 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവിൽ 4,10,411 പേർ ഹോം ക്വാറന്റൈനിലും 4,203 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,467 പേർക്ക് രോഗമുക്തി നേടാനായി. മഹാരാഷ്‌ട്രയിൽ ഇത് വരെ 20,55,951 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 93.52 ആയി രേഖപ്പെടുത്തി.

രാജ്യത്ത് 85 ശതമാനം കേസുകളും മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കേസുകൾ കൂടുതലായി രേഖപ്പെടുത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. കേരളം, ഉത്തർപ്രദേശ്, ബീഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ കേസുകൾ കുറയുന്നതായി മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here