ക്യാൻവാസിൽ വർണ്ണ വിസ്മയം തീർത്ത് മുംബൈയിലോരു മലയാളി എഞ്ചിനീയർ

0

ഒരു മെക്കാനിക്കൽ എഞ്ചിനീയറായ സിന്ധു നായർ തിരക്ക് പിടിച്ച ജോലികൾക്കിടയിലും കലാ ലോകത്ത് സ്വയം വിഹരിക്കാനും പഠിച്ചെടുക്കാനും സമയം കണ്ടെത്തി. ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡിൽ എഞ്ചിനീയറിംഗ് മാനേജ്മെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജറായാണ് സിന്ധു ജോലി ചെയ്യുന്നത്.

കോസ്മോപൊളിറ്റൻ നഗരമായ മുംബൈ നൽകിയ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകത്തിന്റെ നിറച്ചാർത്തുകൾ സിന്ധുവിന് മുൻപിൽ വർണ്ണങ്ങളുടെ വിസ്മയ ലോകത്തിന്റെ വാതിലുകൾ ഒന്നൊന്നായി തുറന്നിടുകയായിരുന്നു.

കഴിവുള്ള ചിത്രകാരനായിരുന്ന മുത്തച്ഛനാണ് ചിത്രകലയിൽ തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളതെന്ന് സിന്ധു പറയുന്നു. അങ്ങിനെയാണ് ചെറുപ്പത്തിൽ തന്നെ വിരൽത്തുമ്പിൽ വർണ്ണങ്ങൾ ഒരുക്കുവാൻ താല്പര്യം ജനിക്കുന്നത്. ഒരു നേരമ്പോക്കിനായി തുടങ്ങിയ ചിത്രകല പിന്നീട് അഭിനിവേശമായി വളരുകയായിരുന്നു.

ആവിഷ്കാരങ്ങളിൽ പ്രധാനമായും ഇന്ത്യൻ കലയും, റിയലിസ്റ്റിക് രൂപകല്പനകളും സമകാലിക രചനകളും ലാൻഡ്സ്കേപ്പ് എണ്ണഛായങ്ങളും ഇടം പിടിച്ചപ്പോൾ വാട്ടർ കളറുകൾ, ഓയിൽ, അക്രിലിക് തുടങ്ങി വിവിധ മാധ്യമങ്ങളിൽ സിന്ധു സാക്ഷാത്ക്കാരം തേടി. കേരളത്തിലെ പരമ്പരാഗത മ്യൂറൽ പെയിൻറിങ്​ ശൈലിയിലുള്ള രചനയിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചു.

Interior Designing

വീടിന് ദൃശ്യഭംഗിയൊരുക്കി അലങ്കരിക്കാൻ പെയിന്റിങ്ങുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിന്ധുവിന്റെ ഈ മേഖലയിലെ സംഭാവനകളും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതിന്റെ കൂടെ തന്നെ കളിമണ്ണിൽ തീർക്കുന്ന ശില്പങ്ങൾക്കും ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ഓയിൽ, അക്രിലിക്, വാട്ടർ കളർ പെയിന്റിംഗുകളിൽ നൈപുണ്യം നേടിയ സിന്ധുവിന് ഗ്രൂപ്പ് എക്സിബിഷനുകളിലൂടെ കലാസ്വാദകരുമായി നേരിട്ട് സംവദിക്കാൻ അവസരങ്ങളുണ്ടായി. കൂടുതൽ പേരിലേക്ക് ഈ മാധ്യമത്തെ എത്തിക്കുവാനായി ഓൺലൈനിലും ഇടം കണ്ടെത്തിയ സിന്ധു വാരാന്ത്യങ്ങളിൽ പെയിന്റിംഗ് ക്ലാസുകൾ സംഘടിപ്പിച്ചാണ് ഈ കലയെ പരിപോഷിപ്പിക്കുന്നത്. താനെ നിവാസിയാണ് ഈ മലയാളി കലാകാരി

LEAVE A REPLY

Please enter your comment!
Please enter your name here