More
    Homeകെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞടുപ്പ്; ചരിത്ര വിജയവുമായി ജോയ് വർഗീസ് പാനൽ

    കെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞടുപ്പ്; ചരിത്ര വിജയവുമായി ജോയ് വർഗീസ് പാനൽ

    Published on

    spot_img

    കഴിഞ്ഞ ഏപ്രിൽ 28നു കേരളാ കാത്തോലിക് അസോസിയേഷൻ മുംബൈ ആസ്ഥാനത്ത് നടന്ന 77% പോളിങ് രേഖപ്പെടുത്തിയ വാശിയേറിയ തിരഞ്ഞെടുപ്പിൽ ജോയ് വര്ഗീസ് നയിച്ച പാനലിലെ എല്ലാവരും വമ്പിച്ച ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി.

    പ്രസിഡന്റായി ജോയ് വർഗീസ് പാറേക്കാട്ടിലിനെയും ജനറൽ സെക്രട്ടറിയായി അഭിലാഷ് ജോസഫ് കാരിയാനപ്പള്ളി , ട്രഷറർ സജേഷ് അബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു,

    വൈസ് പ്രസിഡൻറ്മാരായി സിബി ജോസഫ് ,പി ഓ ജോസ് ,ജോയിന്റ് സെക്രട്ടറിമാരായി ജോസ് ജോർജ്, സി എം ഫെർണാണ്ടസ് എന്നിവരും ജോയിന്റ് ട്രഷററായി എ ജെ വിൽസനും തിരഞ്ഞെടുക്കപ്പെട്ടു.

    എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലിൻസി ജോർജ്, അജീഷ് ജോസഫ്, അഡ്വ. സാംജി ജോസഫ്, ജോൺ ചെല്ലന്തറ, ഷിബു ജോൺ, നെല്ലൻ ജോയി, എം. ടി ഡേവിഡ്, സണ്ണി മാത്യു, സുനിൽ ദാസ്, ജെയിംസ്കുട്ടി ഈപ്പൻ, സെബാസ്റ്റ്യൻ തോമസ്സ്, ജോസഫ് തോമസ്സ്, റാഫെൽ ജോസഫ്, പി. ആർ ജോസ് എമിലി ജോസ് എന്നിവരും, ഇന്റേണൽ ഓഡിറ്റർമാരായി ജോസ് മാത്യു, ജോസഫ് പോൾ പാറക്ക എന്നിവരെയും തിരഞ്ഞെടുത്തു.

    മൂഖ്യ വരണാധികാരിയായിരുന്ന ജോസഫ് കുര്യൻ മലയിൽ സഹ വരണാധികാരികൾ ജോർജ് ഊക്കൻ, എ ജെ ജോസ് എന്നിവർ ചേർന്ന് സുഗമമായ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

    1959 ൽ സ്ഥാപിതമായ കേരളാ കാത്തോലിക് അസോസിയേഷൻ മുംബൈയിലെ ആദ്യകാല മലയാളി കത്തോലിക്കാ ചാരിറ്റി സംഘടനകളിൽ ഒന്നാണ്. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷണം, സാമ്പത്തിക സഹായം, തൊഴിൽ സഹായം, പഠന സഹായം, യുവാക്കളിൽ നേതൃ വികസനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കേരളാ കാത്തോലിക് അസോസിയേഷന്റെ സാരഥ്യത്തിൽ 2000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സെൻറ് ഫ്രാൻസിസ് അസീസി ഇന്റർനാഷണൽ സ്കൂളും പ്രവർത്തിക്കുന്നു.

    Latest articles

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...

    നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി

    നവി മുംബൈയിൽ നിന്ന് YesWe Creationsന്റെ ബാനറിൽ ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ” നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ...
    spot_img

    More like this