സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പ് വരുത്തണം – ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.

0

ആധുനീക കാലത്തും സ്ത്രീകൾ തൊഴിൽ മേഖലയിലും, സമൂഹത്തിലും നീതി നിഷേധത്തിന് ഇരയാകുന്നത് തടയാൻ സർക്കാർ സംവിധാനങ്ങൾ മുന്നോട്ട് വരണമെന്ന് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിക്ക് എതിരെ ഉള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ നേഴ്സ്മാർ സമൂഹത്തിന് മാതൃകയാണെന്ന് ഐ ൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു.

വർധിച്ചു വരുന്ന സ്ത്രീ വിരുദ്ധ പരാമർശവും, അവഗണനയും അവസാനിപ്പിക്കേണ്ടതാണെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്‌ ലിബിൻ തോമസ് ആവശ്യപ്പെട്ടു. ഐ ൻ എ നാഷണൽ പ്രസിഡന്റ്‌ ലിജു വേങ്ങൽ, കർണാടക പ്രസിഡന്റ്‌ രഞ്ജിത് സ്‌കറിയ, അജീഷ് ചാക്കോ, അൻസാരി കോന്നി, ദിലീപ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here