പീഡാനുഭവ സ്മരണയിൽ ക്രിസ്തീയ ഭക്തി ഗാനവുമായി മുംബെ മലയാളി

0

മുംബൈ ഉപ നഗരമായ കല്യാൺ  വെസ്റ്റ് ചിക്കൻഗർ  മംഗല്യ നിവാസിയായ ഡോ.മനോജ് അയ്യനേത്താണ് ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ” സ്നേഹസ്വരൂപൻ ” എന്ന വീഡിയോ സംഗീത ആൽബം പുറത്തിറക്കിയിരിക്കുന്നത്.
          
എയ്ഞ്ചൽ ക്രിയേഷനു വേണ്ടി ലീനാമോളാണ് രണ്ടാമത്തെ ഈ ആൽബവും നിർമ്മിച്ചിരിക്കുന്നത്. ഡോ. മനോജ് അയ്യനേത്തിന്റെ   സഹനവും, കരുണയും, സ്നേഹവും നിറഞ്ഞ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ചിരിക്കുന്നത് കൊച്ചുമോൻ കാരിച്ചാലാണ്.

കോവിഡ് ഭീതിയിൽ കഴിയുന്ന വിശ്വാസികൾക്ക് വലിയ  നോമ്പുകാലത്ത് ആത്മീയ നിറവ് നൽകുന്ന ഗാനമൊരുക്കിയതിൽ ഏറെ സന്തോഷമുണ്ടന്നും തുടർന്നും ക്രിസ്തീയ  ഗാനങ്ങൾ രചിക്കാൻ ആഗ്രഹമുണ്ടന്നും ഡോ.മനോജ് അയ്യനേത്ത്   അംചി മുംബൈയോട് പറഞ്ഞു. മനോജിന്റെ രചനയിൽ ഇതിന് മുൻപിറങ്ങിയ “കരുതുന്നവൻ” എന്ന ക്രിസ്തീയ വീഡിയോ ആൽബവും വിശ്വാസികൾക്കിടയിൽ വലിയ പ്രചാരമാണ് നേടിയത്. അമ്മേ പ്രണാമം, വിശപ്പ്, അച്ഛൻ, രക്തസക്ഷികൾ, ഓർമ്മകൾ, ഭീതി, ഓർമ്മയിലെന്നും നീ, ചേച്ചി, പ്രവാസിയുടെ പ്രണാമം, അഭിനന്ദനം, തുടങ്ങി നിരവധി കവിതകളും രചിച്ചിട്ടുണ്ട്.

മുംബൈയിലെ സാംസ്കാരിക വേദികളിൽ നിന്നും നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള സാമൂഹ്യ, രാഷ്ട്രിയ, സാംസ്കരിക, മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ് മനോജ് അയ്യനേത്ത്.

രണ്ടാമത്തെ ഗാനത്തിന്റെയും ഈണവും ആലാപനവും നിർവഹിച്ചത് കൊച്ചുമോൻ കാരിച്ചാലാണ്.

ALSO READ I ക്രിസ്തീയ ഭക്തിഗാന ആൽബവുമായി മുംബൈ മലയാളി
         
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണയിൽ മനസ്സിന് ആശ്വാസം നൽകുന്ന ക്രിസ്തീയ വീഡിയോ ഗാന ആൽബം നിർമ്മിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലീനാ മോൾ.

2021 മാർച്ച് 10 ന് മുംബൈ സാക്കിനാക്ക സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് ഡിസ്ട്രിക്ട് വികാർ ഫാ.മാത്യു പള്ളിക്കുന്നേൽ “സ്നേഹസ്വരൂപൻ” എന്ന വീഡിയോ ആൽബം പ്രകാശനം ചെയ്തത്. മുംബൈ മലങ്കര കത്തോലിക്കാ സമൂഹവും എക്യുമെനിക്കൽ സഭകളോടും  ചേർന്ന്  പ്രവർത്തിക്കുന്ന  മനോജ് അയ്യനേത്തും കൊച്ചുമോൻ കാരിച്ചാലും ലീനാമോളും ചേർന്നൊരുക്കിയ രണ്ടാമത്തെ ക്രിസ്തീയ ഗാനമായ “സ്നേഹസ്വരൂപൻ” പ്രകാശനം ചെയ്യാൽ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫാ. മാത്യു പള്ളി കുന്നേൽ പറഞ്ഞു.

ALSO READ I ഡോക്ടറേറ്റ് ബഹുമതി ലഭിച്ച മനോജ് അയ്യനേത്തിനെ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here