മുംബൈ മലയാളി ഒരുക്കിയ ശിവ ഭക്തിഗാനം ഏറ്റെടുത്ത് മഹാരാഷ്ട്ര

0

മുംബൈ മലയാളിയായ ഹൃതിക് ചന്ദ്രൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മ്യൂസിക് ആൽബമാണ് ആദിയോഗി ശിവ മൽഹാരി. ശിവരാത്രി ദിനത്തിൽ റിലീസ് ചെയ്ത ആൽബത്തിൽ ശിവന്റെ അവതാരമായ ഖണ്ടോബ പ്രഭുവിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കന്നത്.

കോളി ഡാൻസിന്റെ ഈണത്തിലും താളത്തിലും ചിട്ടപ്പെടുത്തിയ ഗാനത്തിനായി ചുവടുകൾ വച്ചിരിക്കുന്നത് മയൂർ പാട്ടീൽ, പ്രശാന്ത് പാട്ടീൽ, ദിവ്യാൻഷു ശുക്ല, നിതേഷ് ജാദവ്, ദിനു കേനി, ദീക്ഷിത ബൈക്കർ, റിയ മത്രെ, സെജൽ കോളി, മാൻസി ഖാർ പാട്ടീൽ, സ്വര മത്രെ, ശ്വേത കടു എന്നിവർ ചേർന്നാണ്. നിതിൻ താക്കൂറാണ് കൊറിയോഗ്രാഫർ.

നവി മുംബൈയിലെ ഡോംഗ്രി ഗ്രാമത്തിൽ ചിത്രീകരിച്ച ഗാനത്തിൽ യഷ് സിനാൽക്കർ സിമ്രാൻ മോക്കലിൻ എന്നിവരാണ് മുഖ്യ അഭിനേതാക്കളായി എത്തുന്നത്. ഈ മറാത്തി ആൽബത്തിന്റെ എഡിറ്റിംഗ്, സംവിധാനം കൂടാതെ ഫോട്ടോഗ്രാഫി മേൽനോട്ടവും വഹിച്ചത് മലയാളിയായ ഹൃത്വിക് ചന്ദ്രനാണ്. സുമിത് സുധീഷ്, മംഗേഷ് ഘരത് എന്നിവരാണ് ഛായാഗ്രഹണം.

ഗായകനായ രോഹൻ കെ ഘരത് ഗാന രചനയും ഈണവും നൽകി ഹ്രുദയ ജാദവ് കൂടാതെ കവിത മത്രെഎം അപൂർവ മത്രെ, മീന മത്രെ എന്നിവരും ചേർന്നാണ് ആലപിച്ചത്. സംഗീത ഏകോപനം നിർവഹിച്ചത് രാകേഷ് മത്രെയാണ്.

കൈരളി ടി വി സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത പരിപാടിയിൽ ഫോട്ടോഗ്രാഫി ഡയറക്ടർ ആയും, അല്ല പിന്നെ എന്ന ടെലിവിഷൻ ഹാസ്യ പരമ്പരയുടെ സഹ സംവിധായകനായും ഹൃതിക് പ്രവർത്തിച്ചിട്ടുണ്ട്.

ഷോർട്ട് ഫിലിമുകളിലൂടേയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനാണ് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഹൃതിക് ചന്ദ്രൻ. സിനിമാ വിശേഷങ്ങളും, അവലോകനവുമായി യൂട്യൂബ് ചാനൽ രംഗത്തും സജീവമാണ് ഹൃതിക്.

LEAVE A REPLY

Please enter your comment!
Please enter your name here