മഹരാഷ്ട്രയിൽ ലോക്ക് ഡൌൺ ഒഴിവാക്കാൻ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

0

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകൾ ഒരു മാസത്തോളമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ലോക്ക് ഡൌൺ വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.

“മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ചില മേഖലകളിൽ ലോക്ക്ഡൗൺ നിർബന്ധിതമായി ഏർപ്പെടുത്തേണ്ടിവരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് -19 വാക്സിൻ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

“സുരക്ഷിതമായ അകലം പാലിക്കുക, മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക” എന്നിവയാണ് നിലവിൽ പാലിക്കേണ്ടതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡ് -19 വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്ത താക്കറെ കോവിഡ് -19 വാക്‌സിനിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും ഉറപ്പ് നൽകി.

രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടത്തിൽ കൊറോണ വൈറസ് എന്ന അണുബാധക്കെതിരെ മുഖ്യമന്ത്രി താക്കറെ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയാണ് ജനങ്ങളോട് ജാഗ്രത കൈവിടരുതെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here