പാര്‍വ്വതിയുടെ ‘വര്‍ത്തമാനം’ ഇന്ത്യയൊട്ടാകെ 300 തിയറ്ററുകളില്‍; മുംബൈയിൽ 10 സ്ക്രീനുകൾ

0

മലയാളത്തിൽ യുവ താര നിരയിൽ ശ്രദ്ധേയായ പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന വര്‍ത്തമാനം ബിഗ് റിലീസായി രാജ്യമൊട്ടാകെ 300 തിയറ്ററുകളില്‍ പ്രദര്‍ശനെത്തി. മുംബൈ മെട്രോ, മലാഡ്, കുർള, ഘാട്കോപ്പർ, കാഞ്ചുർമാർഗ്, സീ വുഡ് നവി മുംബൈ, വാഷി , താനെ, കല്യാൺ, ഡോംബിവ്‌ലി, കൂടാതെ പൂനെയിലെ വിവിധ കേന്ദ്രങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

ഡല്‍ഹിയിലെ ഒരു സര്‍വ്വകലാശാലയില്‍ ഗവേഷണത്തിനായി മലബാറില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥിയാണ് ചിത്രത്തില്‍ പാര്‍വ്വതി. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ഫൈസാ സൂഫിയ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കാണിക്കുകയാണ് ചിത്രത്തില്‍.

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ നിര്‍വ്വഹിച്ച ചിത്രത്തില്‍ റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും പ്രധാന വേഷം ചെയ്യുന്നു. മുംബൈ ആസ്ഥാനമായ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ |  ബെൻസി നാസറിന് ജെ.സി ഡാനിയൽ പുരസ്‌കാരം

മുംബൈ ആസ്ഥാനമായ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഖലീഫ, സൈലൻസർ, പെങ്ങളില, ലവ് എഫ് എം, മുംബൈ പശ്ചാത്തലത്തിൽ നിർമ്മിച്ച മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള തുടങ്ങിയവയാണ് ബെൻസിയുടെ ബാനറിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ. രാജ്യത്തൊട്ടാകെ 300 തീയേറ്ററുകളിലായി ബിഗ് റിലീസായാണ് പുതിയ ചിത്രമെത്തുന്നത്.

വര്‍ത്തമാനത്തിന്റെ പ്രമേയം ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചിത്രത്തില്‍ വരുത്തിയ ചെറിയ മാറ്റങ്ങളോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുകയാണ് ഉണ്ടായത്.

ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. പശ്ചാത്തല സംഗീതം ബിജിപാല്‍, ഗാനരചന റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍.

For online reservation

LEAVE A REPLY

Please enter your comment!
Please enter your name here