മുംബൈയിൽ ഗോരേഗാവ് ഗോഡൗണിൽ തീ പടർന്നു; ആളപായമില്ല

0

ചൊവ്വാഴ്ച വൈകുന്നേരമാണ് ഗോരേഗാവിലെ രത്‌നഗിരി ഹോട്ടൽ സമീപമുള്ള സാംന പരിവാറിലെ ഗോഡൗണിൽ തീപിടുത്തമുണ്ടായി. വലിയ തീപിടുത്തമായിരുന്നതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖഡക്പാഡ പ്രദേശത്താണ് ഗോഡൗൺ സ്ഥിതിചെയ്യുന്നത്.
വൈകിട്ട് 6.50 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന 12 ഫയർ എഞ്ചിനുകളും വാട്ടർ ടാങ്കറുകളുമായെത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

20,000 ചതുരശ്ര അടിയിലായി സ്ഥിതി ചെയ്തിരുന്ന കുടിലുകളിലും ഗോഡൗണുമാണ് കത്തി നശിച്ചത്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാനുണ്ടായ കാരണങ്ങൾ ഇനിയും വ്യക്തമല്ല

മുംബൈയുടെ വിവിധ ഭാഗങ്ങളിലായി ഗോഡൗണുകളും, അവശിഷ്ട ശേഖരങ്ങളുമെല്ലാം കത്തി നശിക്കുന്നത് തുടർക്കഥയാകുകയാണ്. ഇന്ന് രാവിലെ പൂനെയിലെ പുരാതന മാർക്കറ്റിൽ നടന്ന തീപിടുത്തത്തിൽ ഇരുപതോളം കടകളാണ് കത്തി നശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here