മുംബൈയിലും പുനെയിലുമായി മൂന്നിടങ്ങളിൽ നടന്ന തീപിടുത്തത്തിൽ വലിയ നാശ നഷ്ടങ്ങൾ

0

മുംബൈയിലും പുനെയിലുമായി മൂന്നിടത്താണ് ഇന്ന് വലിയ തീപിടിത്തമുണ്ടായത്. രാവിലെ പൂനെയിൽ ശിവാജി മാർക്കറ്റിലും വൈകീട്ട് ഗോരേഗാവിലെ കമ്പനി ഗോഡൗണിലും റബാലെ എം ഐ ഡി സി ഭാഗത്തും തീപിടുത്തം റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് 5.30 നാണ് മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്റെ (എംഐഡിസി) റബാലെയിൽ എണ്ണ നിർമാണ കമ്പനിയിൽ വലിയ തീപിടുത്തമുണ്ടായത്. തൊട്ടടുത്തുള്ള വ്യവസായ യൂണിറ്റുകളിലേക്കും തീ പടർന്നെങ്കിലും ആളപായമൊന്നുമുണ്ടായില്ല.

റബാലെ എം‌ഐ‌ഡി‌സി ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫയർ എഞ്ചിനുകൾക്ക് പുറമെ, ഐരോളി ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫയർ എഞ്ചിനുകൾ കൂടി എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. തീ നിയന്ത്രണ വിധേയമായെന്ന് റബാലെ എം‌ഐ‌ഡി‌സി ഫയർ സ്റ്റേഷൻ ഓഫീസ് ആർ‌ബി പാട്ടീൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here