ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാലിന്റെ മൂന്നാം മുറകൾ ( Watch Video )

0

മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ എന്ത് കൊണ്ടും യുവതാരങ്ങൾ പ്രചോദനം ഉൾക്കൊള്ളേണ്ടതാണ്. മനസ്സിനും ശരീരത്തിനും ഉന്മേഷം എന്ന് പറഞ്ഞാണ് സൂപ്പർതാരം കഠിനമായ വ്യായാമ മുറകൾ അഭിനയം പോലെ അനായാസമാക്കുന്നത്.

സ്വന്തമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ബറോസിന്റെ ജോലി തിരക്കിനിടയിലും വ്യായാമത്തിനായി സമയം കണ്ടെത്തുന്ന സൂപ്പർ താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ മരക്കാർ അറബിക്കടലിന്റെ സിംഹവും, ആറാട്ടും, റാമുമാണ്.

പ്രായം കൂടുന്തോറും ജിമ്മിൽ കൂടുതൽ സമയം ചിലവഴിച്ചു ശരീരം ആരോഗ്യപ്രദമായി സൂക്ഷിക്കുന്നതിൽ മോഹൻലാൽ ശ്രദ്ധിക്കുന്നു. ജിമ്മിലെ ട്രെയിനർ പറഞ്ഞു കൊടുക്കുന്ന വ്യായാമ മുറകളെല്ലാം ആസ്വദിച്ചു ചെയ്യുന്ന മോഹൻലാലിൻറെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here