രണ്ടു ദിവസമായി കാൽ ലക്ഷം പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇനി ലോക്ക് ഡൌൺ ഏർപ്പെടുത്തുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കടുത്ത നടപടിയെടുക്കാൻ കാല താമസം നേരിട്ടത് അടച്ചിടുന്നതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണെന്നും താക്കറെ വ്യക്തമാക്കി.
ഇന്നും രോഗവ്യാപനത്തിൽ ഒട്ടും കുറവില്ലാതായപ്പോഴാണ് കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഒരു ദിവസം കൂടി കാത്തിരുന്നതിന് ശേഷം വീണ്ടുമൊരു ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന തീരുമാനം കൈക്കൊള്ളുമെന്നും താക്കറെ അറിയിച്ചു. നന്ദുർബാറിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച താക്കറെ, ഭയപ്പെടാതെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുവാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ALSO READ | മഹാരാഷ്ട്രയിൽ ഇന്നും കാൽ ലക്ഷം കടന്ന് പുതിയ കേസുകൾ; മുംബൈയിൽ മൂവായിരത്തിന് മുകളിൽ
സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്ന് വ്യാഴാഴ്ച പുതിയ കേസുകളുടെ എണ്ണം വർധിച്ചതിനാൽ കോവിഡ് -19 സ്ഥിതി മഹാരാഷ്ട്രയിൽ ഗുരുതരമായി.
കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപുറപ്പെട്ടപ്പോൾ വൈറസിനോട് പോരാടാൻ ഒന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കുറഞ്ഞത് നമുക്ക് ഒരു കവചമായി വാക്സിനുകൾ ഉണ്ടെന്നും താക്കറെ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് നിലവിലെ മുൻഗണന. വാക്സിൻ എടുക്കാൻ ആളുകൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി
- നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ
- അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി