കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിലെത്തിയ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വമ്പിച്ച സ്വീകരണം നൽകിയാണ് ആയിരക്കണക്കിന് വരുന്ന തൊഴിലാളികൾ പിന്തുണ പ്രഖ്യാപിച്ചത്.
മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലാണ് സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകിയത്. ടെക്സ്റ്റൈൽസ് ഫാക്ടറിയിലെ തൊഴിലാളികളും ഓഫീസ് ജീവനക്കാരും ഒന്നടങ്കം പങ്കെടുത്തതോടെ ആവേശോജ്വലമായ വരവേൽപ്പാണ് കേരളത്തിന്റെ അഭിമാനമായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് നൽകിയത്. കൂത്തുപറമ്പ് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി. മോഹനനും പരിപാടിയിൽ സംബന്ധിച്ചു.
ഭൂരിഭാഗം വരുന്ന വനിതാ തൊഴിലാളികളെ കണ്ട് സൗഹൃദം പങ്കു വച്ചാണ് ടീച്ചർ മടങ്ങിയത്. എല്‍.ഡി.എഫിന് തുടര്‍ഭരണം വേണമെന്ന് തൊഴിലാളി സഖാക്കളെല്ലാം ഒരേ ശബ്ദത്തിൽ പറയുകയായിരുന്നുവെന്നാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്‌മക്ക് അറുതി വരുത്താൻ ഏതെല്ലാം വഴിയിലൂടെ പരിശ്രമിച്ചാലാണ് സാധിക്കുകയെന്നത് നമുക്കെല്ലാം അറിയാമെന്നും ഇത്രയും പേർക്ക് കേരളത്തിൽ തൊഴിൽ നൽകാൻ കഴിഞ്ഞ തോമസിന് പ്രത്യേകം നന്ദി പറയുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.
കേരളത്തിന് മാത്രം തൊഴിലില്ലായ്‌മ പരിഹരിക്കാൻ കഴിയില്ലെന്നും അതിനായി രാജ്യത്തിന്റെ നയം തന്നെ മാറണമെന്നും ടീച്ചർ പറഞ്ഞു. കേരളത്തിലേത് പോലുള്ള ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുള്ള ഭരണം കേന്ദ്രത്തിൽ വന്നാൽ മാത്രമാണ് നമുക്ക് തൊഴിലാളികളുടെ അവകാശങ്ങളെല്ലാം പൂർണമായി സംരക്ഷിക്കുവാൻ സാധിക്കൂ എന്നും കെ കെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
ഉറപ്പാണ് എൽ ഡി എഫ്’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ടെക്സ്റ്റൈൽസ് യൂണിറ്റിലെ തൊഴിലാളികളെല്ലാം ഒരേ സ്വരത്തിൽ വിജയാശംസകൾ നേർന്നത് .
- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
- മഹാരാഷ്ട്രയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത് ‘കേരള സ്റ്റോറി’
- ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
- തുടർച്ചയായ 19 -ാം വർഷവും നൂറു മേനി വിജയവുമായി ഹോളി ഏഞ്ചൽസ്
- കല്യാൺ രൂപത പിതൃവേദിക്ക് പുതിയ ഭാരവാഹികൾ