മുംബൈയിൽ കോവിഡ് അതിവേഗം പടരുന്നു; സ്വയം നിയന്ത്രണം കർശനമാക്കണം

0

ഒക്ടോബർ 7 നാണ് മുംബൈയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 2,848 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഈ റെക്കോർഡ് ഈ ആഴ്ചയിൽ രണ്ടുതവണയാണ് മറി കടന്നത്.

കോവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മൂവായിരത്തിലധികം പുതിയ കോവിഡ് -19 കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തു. മാർച്ച് 14 മുതൽ മുംബൈയിൽ മാത്രം 13,912 രോഗികൾ കൂടിയാണ് മഹാരാഷ്ട്രയിലെ കണക്കുകൾക്കൊപ്പം ചേർത്തത്.

ഫെബ്രുവരി പകുതിയോടെയാണ് മഹാരാഷ്ട്രയിൽ കോവിഡ് -19 കേസുകൾ വീണ്ടും വർദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം ദിവസേനയുള്ള കേസുകൾ കൂടി വരുന്നതായാണ് മുംബൈ റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ച, എല്ലാ റെക്കോർഡുകളും തകർത്തതോടെ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

ALSO READ | ഇനി ലോക്ക് ഡൌൺ അല്ലാതെ മാർഗ്ഗമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

2020 ൽ രോഗവ്യാപനം ഏറ്റവും ഉയർന്ന സമയത്ത്, മുംബൈയിലെ പ്രതിദിന കേസുകൾ ഒരിക്കൽ പോലും 3,000 കടന്നിട്ടില്ല. മാർച്ച് 18 ന് മുംബൈയിൽ 2,877 കേസുകളും മാർച്ച് 19 ന് 3,062 പുതിയ അണുബാധകളും റിപ്പോർട്ട് ചെയ്തു.

കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ കണ്ടൈൻമെൻറ് സോണുകളുടെ എന്നതോടൊപ്പം മുദ്ര വച്ച കെട്ടിടങ്ങളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചു.

ALSO READ | മഹാരാഷ്ട്രയിൽ ഇന്നും കാൽ ലക്ഷം കടന്ന് പുതിയ കേസുകൾ; മുംബൈയിൽ മൂവായിരത്തിന് മുകളിൽ

സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി മുംബൈയിൽ രാത്രി കർഫ്യൂ, ലോക്ക് ഡൌൺ എന്നിവ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെട്ടു. കൂടാതെ ഓഡിറ്റോറിയങ്ങൾ, തിയേറ്റർ ഹാളുകൾ എന്നിവയും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ALSO READ | മുംബൈയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിനായി ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കുന്നു

കോവിഡ് -19 ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 25,000 ൽ നിന്ന് 50,000 ആയി ഇരട്ടിയാക്കാൻ ബിഎംസി തീരുമാനിച്ചു. നഗരത്തിലെ മാളുകൾ തുടങ്ങിയ തിരക്കേറിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ സന്ദർശകർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here