മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിലാണ് അഞ്ച് പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രത്‌നഗിരിയിലെ വ്യവസായ മേഖലയിലെ ഗർഡ കെമിക്കൽസിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
കമ്പനിക്കുള്ളിൽ കുടുങ്ങിയ 40 മുതൽ 50 വരെ ആളുകളെ അഗ്നിശമന സേനയുടെ സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലേക്ക് മാറ്റി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോയിലറിന്റെ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട്. രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. പ്രദേശത്തെ എംഐഡിസി പ്രദേശത്ത് ഇത്തരത്തിലുള്ള ആറാമത്തെ സംഭവമാണിതെന്ന് റിപ്പോർട്ടുകൾ.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ