ദേവികയുടെ ഓർമയ്ക്കായി സംഗീത മത്സരത്തിന് വേദിയൊരുങ്ങുന്നു.

0

രണ്ട് വർഷങ്ങൾ മുമ്പ് വിട പറഞ്ഞ മുംബൈ മലയാളി ഗായികയായ ദേവിക അഴകേശന്റെ ഓർമ്മയ്ക്കായി മുംബൈ മലയാളി ഒഫീഷ്യൽ ന്യൂ മില്ലേനിയം സ്റ്റാർസ് സംഗീത മത്സരം 2021 നടത്തുന്നു.

ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഒരു പോലെ പ്രാവീണ്യം നേടിയ യുവപ്രതിഭയായിരുന്നു അകാലത്തിൽ വിട പറഞ്ഞ ദേവിക.

1 ജനുവരി 2000 ന് ശേഷം ജനിച്ച കുട്ടികൾക്ക് വേണ്ടി പാട്ട് / ഉപകരണ സംഗീതം എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഈ സംഗീത മത്സരം നടത്തുന്നത്. ക്യാഷ് പ്രൈസും മോമെന്റോയും സമ്മാനങ്ങളായി ലഭിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 3 മിനുട്ടിൽ കവിയാത്ത വിഡിയോ 9664610684 എന്ന വാട്സാപ്പ് നമ്പറിൽ മാർച്ച് 31 മുമ്പായി ആയച്ച്‌ കൊടുക്കുക. ഫൈനലിലേക്ക് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികളെ ഏപ്രിൽ 4 ന് അറിയിക്കും. അതിന് ശേഷം ഫൈനൽ മത്സരത്തിലേക്കുള്ള വീഡിയോ ഏപ്രിൽ 11 ന് മുമ്പായി അയച്ചു കൊടുക്കുക. വിജയികളെ 28 ഏപ്രിൽ 2021 ന് രാത്രി 8 മണിക്ക് മുംബൈ മലയാളി ഒഫീഷ്യൽ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ അറിയിക്കും.

നിബന്ധനകൾ:

  1. ശ്രുതി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
  2. പാട്ട്/ഉപകരണ സംഗീതത്തിൽ പ്രത്യേകവും മത്സരിക്കാം.
  3. കരോക്കെ ഉപയോഗിക്കാൻ പാടില്ല.
  4. ജഡ്ജിന്റെ തീരുമാനം അന്തിമമായിരിക്കും.
  5. ഈ മത്സരത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന പ്രായപരിധിയിൽ പെടുന്ന എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9920902275.

LEAVE A REPLY

Please enter your comment!
Please enter your name here