മുംബൈയിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത സംഭവമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്ത യുവതിയോട് പിഴയടക്കാൻ ആവശ്യപ്പെട്ടതിനാണ് ബിഎംസി ജീവനക്കാരിയായ അശ്വിനി ചവാനെ ഇവർ കൈയേറ്റം ചെയ്തത്. കാന്തിവലിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചയായി. ഒറ്റപ്പെട്ട സംഭവമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത് ഖേദകരമായി പോയെന്നാണ് നഗരവാസികളും പ്രതികരിച്ചത്.
മാസ്ക് ഇല്ലാതെ ഒരു സ്ത്രീ ഓട്ടോ റിക്ഷയിൽ കയറി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. കാന്തിവ്‌ലി ലിങ്ക് റോഡിലെ മഹാവീർ നഗർ ട്രാഫിക് സിഗ്നലിൽ എത്തുമ്പോഴായിരുന്നു ബിഎംസി ഉദ്യോഗസ്ഥർ വണ്ടി തടഞ്ഞു ഇവരെ ചോദ്യം ചെയ്തത്. നഗരത്തിലെ കോവിഡ്-സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ കോർപ്പറേഷൻ നിയോഗിച്ച സംഘമായിരുന്നു യുവതിയോട് 200 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതയായ യുവതി ഉദ്യോഗസ്ഥരോട് തർക്കിക്കുകയും കൈയേറ്റം നടത്തുകയുമായിരുന്നു.
സംഭവത്തിൽ ചാർകോപ്പ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് ലോക്ക് ഡൌൺ ഏർപ്പെടുത്തുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്.
- വിദേശത്ത് ജോലിക്ക് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
- ജീവിക്കുന്ന മണ്ണിനോടുള്ള പ്രതിബദ്ധതയിലും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നവരാണ് മലയാളികളെന്ന് ശ്രീകാന്ത് ഷിൻഡെ എം പി
- ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംസ്ഥാന കമ്മറ്റി രൂപീകരിച്ചു
- പന്ത്രണ്ടാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളിലെ ഫല പ്രഖ്യാപനം