മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം

0

മഹാരാഷ്ട്രയിൽ ഇന്ന് രോഗവ്യാപനത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,126 പുതിയ കോവിഡ് -19 കേസുകൾ വലിയ ആശങ്കയാണ് മുംബൈ നഗരത്തിലും ഉയർത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പത്തെ ഏറ്റവും ഉയർന്ന ഏകദിന കണക്ക് 25,833 ആയിരുന്നു.

മഹാരാഷ്ട്ര .. 27,126 – മുംബൈ .. 2,982 – പുണെ .. 3,200

ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24,49,147 ആയി ഉയർന്നു. 92 മരണങ്ങൾ രേഖപ്പെടുത്തിയതോടെ മരണസംഖ്യ 53,300 ആയി ഉയർന്നു.

13,588 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൊത്തം രോഗമുക്തി നേടിയവർ 22,03,553 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,91,006. ഫെബ്രുവരിയിൽ 30000 പേരാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

ALSO READ | മുംബൈയിലെ തിരക്കിട്ട സ്ഥലങ്ങളിൽ കറങ്ങുമ്പോൾ ഇനി സൂക്ഷിക്കണം !!

പുണെ നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. 3,200 കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 2,982, നാഗ്പൂർ നഗരത്തിൽ 2,873 റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 3,58,896 ആയി ഉയർന്നപ്പോൾ ഏഴ് മരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 11,576 .

ALSO READ | മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയ ബിഎംസി ജീവനക്കാരിയെ കൈയ്യേറ്റം ചെയ്തു!

മുംബൈ ഡിവിഷനിൽ 5,697 പുതിയ കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 7,88,013 മരണസംഖ്യ 20,043 .

കഴിഞ്ഞ 24 മണിക്കൂറിൽ 1,34,025 പരിശോധനകൾ നടത്തി. സംസ്ഥാനം ഇതുവരെ 1,82,18,001 സാമ്പിളുകൾ പരിശോധിച്ചു . 9,18,408 പേരാണ് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നത്. വിവിധ കോവിദഃ കേന്ദ്രങ്ങളിൽ 7,953 പേരും പരിചരണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here