മുംബൈ കോവിഡ് കുതിപ്പ്: ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ

0

കോവിഡ് -19 കേസുകൾ ദിനംപ്രതി മുംബൈയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ 7 ദിവസത്തേക്ക് നിർബന്ധിത സമ്പർക്ക വിലക്കിന് വിധേയമാക്കേണ്ടതുണ്ടെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ഇതിനായി ബിഎംസി നിർദ്ദേശിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഒരാഴ്ച്ച നിരീക്ഷണത്തിൽ കഴിയണം.

എന്നിരുന്നാലും യാത്രക്കാരിൽ 65 വയസ്സിന് മുകളിലുള്ള പ്രായമായ യാത്രക്കാർ, ഗർഭിണികൾ, 5 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പമുള്ള മാതാപിതാക്കൾ എന്നിവരെ ബിഎംസി ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കും. കൂടാതെ ഇന്ന് പുറപ്പെടുവിച്ച പുതിയ മാർഗ നിർദ്ദേശമനുസരിച്ച് അടിയന്തിര വൈദ്യസഹായം ആവശ്യമായ ഗുരുതരമായ രോഗമുള്ള യാത്രക്കാർ, കോവിഡ് -19 വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയയ്ക്കായെത്തുന്ന മെഡിക്കൽ പ്രൊഫഷണൽ കൂടാതെ ഗുരുതരാവസ്ഥയിലുള്ള കുടുംബാംഗങ്ങളെ കാണുവാനോ അല്ലെങ്കിൽ കുടുംബത്തിൽ മരണം എന്നിവ പോലുള്ള സംഭവിച്ചതിനെ തുടർന്ന് യാത്ര ചെയ്യുന്നവരോ ബിഎംസി ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കും.

ഇതിനായി ബോധ്യപ്പെടുത്തുവാൻ ആവശ്യമായ രേഖകൾ കൈയ്യിൽ കരുതണം. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കാമെന്നും സിവിൽ ബോഡി പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കി. ഒഴിവാക്കപ്പെട്ട യാത്രക്കാർ ക്വാറന്റൈൻ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും ബിഎംസി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here