കേരളത്തിൽ വസ്തു ഇടപാടുകൾ എളുപ്പമാക്കി; ഇനി ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാം

0

ജന്മനാട്ടിൽ സ്ഥലമുള്ളവരും വസ്തു ഇടപാടുകൾ നടത്തുന്നവരുമായ മുംബൈ മലയാളികൾ നിരവധിയാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതോടെ നൂതന സംരംഭങ്ങൾക്കും സ്വന്തമായി വീടുകൾക്കുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥലങ്ങൾ വാങ്ങുന്നവരുടെ എണ്ണവും കൂടി.

കേരളത്തിൽ വസ്തുക്കൾ വിൽക്കാനും വാങ്ങാനുമായി മുൻപെല്ലാം നൂലാമാലകൾ നിരവധിയായിരുന്നു. പല പ്രാവശ്യം ഇതിനായി ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങണം. ആധാരമെഴുത്തിനും മറ്റുമായി ലക്ഷങ്ങൾ ചിലവിടണം. എന്നാൽ വികാസത്തിന്റെ പാതയിൽ നിൽക്കുന്ന കേരളം മറ്റൊരു വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത്.

ഇനി മുതൽ ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാനുള്ള അനുമതി കേരള സർക്കാർ നൽകി. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത രീതിയിൽ ആധാരമെഴുത്തുകാരെ പോലെ വിസ്തരിച്ചു എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രം ചെയ്താൽ മതി. അതുമായി റജിസ്ട്രാഫീസിൽ പോയി ഞൊടിയിടയിൽ ആധാരം റജിസ്റ്റർ ചെയ്യാം.

പുരിപ്പിക്കാൻ അറിയില്ലെങ്കിൽ അറിയാവുന്നവരുടെ സഹായം തേടി പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതിയാകും. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതത വസ്തു ഇടപാടുകാർക്ക് ധനലാഭം മാത്രമല്ല സമയലാഭവും കൂടിയാണ്.

എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് പോലെ കാലോചിതമായ തീരുമാനം ഈ മേഖലയിലെ ചൂഷണങ്ങൾക്ക് വിരാമമിടുന്നുവെന്ന പ്രത്യേകതയുമുണ്ട് .

ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന് കാണാം. ഇതിൽ 19 ഫോമുകളുടെ മാതൃകകൾ കാണാം. അനുയോജ്യയമായതിന്റെ പ്രിന്റ് എടുത്തു കാര്യം സാധിക്കാം. For Downloading documents & Registration click here

Also Read  |  ഗ്രാമഭംഗിയിൽ ഹൈടെക് സൗകര്യങ്ങൾ ഒരുക്കി കേരളത്തിലൊരു സ്വപ്ന വീട്

LEAVE A REPLY

Please enter your comment!
Please enter your name here