മുംബൈയിൽ പിടി മുറുക്കി കോവിഡ് ; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു

  0

  കോവിഡ് -19 കേസുകളിൽ മഹാരാഷ്ട്രയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ മുംബൈയിലെ സ്വകാര്യ ആശുപത്രികൾ അടക്കം കിടക്കകളില്ലാത്ത അവസ്ഥയിലാണ്. ഐസിയു കിടക്കളുടെ അഭാവവും നഗരത്തെ ആശങ്കയിലാക്കിയിരിക്കയാണ്. കഴിഞ്ഞ ഒക്ടോബർ നവംബർ കാലത്തെ പ്രതിസന്ധികളാണ് വീണ്ടും സംജാതമായിരിക്കുന്നത്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സെവൻ ഹിൽസ് ഹോസ്പിറ്റൽ, കൂടാതെ ബാന്ദ്ര, ഗോരേഗാവ്, വാഷി തുടങ്ങിയ പ്രദേശങ്ങളിലെ ജംബോ കോവിഡ് കേന്ദ്രങ്ങളും കിടക്കളുടെ അഭാവത്തിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

  ALSO READ | മഹാരാഷ്ട്രയിൽ 30000 കടന്ന് പുതിയ കോവിഡ് കേസുകൾ

  മുംബൈ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3775 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1647 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിൽ ആകെ കേസുകൾ 3,62,654 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 3,26,708. മരണസംഖ്യ 11,582. നിലവിൽ 23,448 പേരാണ് ചികിത്സയിൽ കഴിയുന്നത്. നാഗ്പൂരിൽ 3,614 കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here