മഹാരാഷ്ട്രയിലെയും മുംബൈയിലും സ്ഥിതി മാർച്ച് ആദ്യ വാരം മുതൽ അതി രൂക്ഷമായി തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് 30,535 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏറ്റവും ഉയർന്ന ഏക ദിന കണക്കുകളാണ് മഹാരാഷ്ട്ര രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ 30,535; മുംബൈയിൽ 3775
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 99 മരണങ്ങളും രേഖപ്പെടുത്തി. രോഗബാധിതരുടെ എണ്ണം 2,479,682 ആയി ഉയർന്നു. മരണസംഖ്യ 53,399 ആയി രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 2.2 ദശലക്ഷത്തിലധികം പേർ രോഗമുക്തി നേടി . ഇന്ന് മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 11,314 പേരാണെന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് വരെ നടന്ന പരിശോധനാ കണക്കുകൾ 18,356,200 ആയി റിപ്പോർട്ട് ചെയ്തു.
ALSO READ | മുംബൈയിൽ പിടി മുറുക്കി കോവിഡ് ; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു
മുംബൈ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3775 പുതിയ കോവിഡ് 19 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1647 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നഗരത്തിൽ ആകെ കേസുകൾ 3,62,654 ആയി ഉയർന്നു. രോഗമുക്തി നേടിയവർ 3,26,708. മരണസംഖ്യ 11,582. നിലവിൽ 23,448 പേരാണ് ചികിത്സയിൽ കഴിയുന്നത്.
നാഗ്പൂരിൽ 3,614 കേസുകളും 32 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ