കോവിഡ് രണ്ടാം തരംഗം എന്ത് കൊണ്ട് അപകടകാരിയാകുന്നു ?

0

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ആദ്യത്തേതിനേക്കാൾ വേഗതയിലാണ് പടർന്നു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് രോഗവ്യാപ്തി വലിയ തോതിലാണ് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്

ഇന്ത്യയിൽ കഴിഞ്ഞ തവണ 30,000 കേസുകളിൽ നിന്ന് 60,000 ആയി മാറാൻ 23 ദിവസമെടുത്തിരുന്നു. എന്നാൽ രണ്ടാം തരംഗത്തിന്റെ വേഗത വളരെ കൂടുതലാണ്. വെള്ളിയാഴ്ച രാജ്യത്ത് 62,000 ത്തിലധികം പോസിറ്റീവ് കേസുകൾ കണ്ടെത്തി. വെറും പത്ത് ദിവസം മുമ്പ്, ഈ പ്രതിദിന കേസുകളുടെ എണ്ണം 30,000 ൽ താഴെയായിരുന്നു. രണ്ടാമത്തെ തരംഗം ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത് പ്രധാനമായും മഹാരാഷ്ട്രയിലാണ്.

ALSO READ  | കോവിഡ് -19 കേസുകളിൽ കുതിച്ചു ചാട്ടം; മഹാരാഷ്ട്ര രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു

രാജ്യത്ത് ഇപ്പോൾ സജീവമായ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് നിലവിൽ 2.83 ലക്ഷത്തിലധികം രോഗികളുണ്ട്. പുതിയ കേസുകൾ കണ്ടെത്തുന്ന നിലവിലെ നിരക്കിൽ ഇന്ന് തന്നെ ഇത് മൂന്ന് ലക്ഷം കവിയാൻ സാധ്യതയുണ്ട്.

ALSO READ  | കോവിഡ് വ്യാപനം; ഡോംബിവ്‌ലി കല്യാൺ മേഖല രണ്ടു ദിവസം പൂർണമായി അടച്ചു പൂട്ടാൻ ഉത്തരവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 30,000 ആയി കുറഞ്ഞിരുന്ന സ്ഥാനത്താണ് ഇന്ന് 3 ലക്ഷത്തോട് അടുക്കുന്നത്. ഏതാണ്ട് പത്തിരട്ടി വർധനയാണ് വെറും 43 ദിവസത്തിനുള്ളിൽ സംഭവിച്ചത്. കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ 30,000 ൽ നിന്ന് മൂന്ന് ലക്ഷമായി ഉയരാൻ 110 ദിവസത്തിലധികം എടുത്തിരുന്നു.

ALSO READ  | മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിക്കുന്നു; സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖർ കോവിഡ് പിടിയിൽ

മഹാരാഷ്ട്രയിലെ ആരോഗ്യ ഘടനയെ കഴിഞ്ഞ തവണത്തെപ്പോലെ മോശമായി ഇക്കുറി ബാധിച്ചിട്ടില്ലെന്നതാണ് ഏക ആശ്വാസം. കഴിഞ്ഞ വർഷം നിർമ്മിച്ച ജംബോ കോവിഡ് കേന്ദ്രങ്ങളിലെ സൗകര്യങ്ങളും രോഗത്തെ പ്രതിരോധിക്കുന്നതിന് സംസ്ഥാനം കൈവരിച്ച പരിചയവും ഇപ്പോഴത്തെ കുതിച്ചുചാട്ടത്തെ നേരിടുവാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. കൂടാതെ രണ്ടാമത്തെ തരംഗത്തിലെ അണുബാധകൾ താരതമ്യേന അപകടം കുറഞ്ഞതാണെന്ന കാരണവും മുംബൈ പോലുള്ള നഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഈ സ്ഥിതി ഉടൻ മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. 50,000 ത്തിലധികം പേർ ചികത്സയിലിരിക്കുന്ന പൂനെയിലെ പല ആശുപത്രികളിലും 80 ശതമാനത്തിലധികം നിറഞ്ഞിരിക്കയാണ്. ഇതിനേക്കാൾ മോശമായ അവസ്ഥയാണ് മുംബൈയിൽ. നഗരത്തിൽ 40,000 ത്തോളം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇതര രോഗങ്ങൾക്ക് പോലും ചികിത്സ തേടാൻ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാതെ വരും.

LEAVE A REPLY

Please enter your comment!
Please enter your name here