മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ, 2021 മാർച്ച് 28 ന് രാത്രി 10 മുതൽ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു.
നാളെ മുതൽ മഹാരാഷ്ട്ര മുഴുവൻ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ ഉത്തരവ് അനുസരിച്ച് രാത്രി കർഫ്യൂ സമയത്ത് ഹോട്ടലുകളും പബ്ബുകളും അടച്ചിരിക്കും. അവശ്യ സേവനങ്ങൾ മാത്രമേ മുംബൈയിൽ അനുവദിക്കൂ.
ALSO READ | കോവിഡ് വ്യാപനം; ഡോംബിവ്‌ലി കല്യാൺ മേഖല രണ്ടു ദിവസം പൂർണമായി അടച്ചു പൂട്ടാൻ ഉത്തരവിട്ടു.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഏതാനും ദിവസങ്ങളായി അഞ്ചോ അതിലധികമോ കോവിഡ് -19 കേസുകളുള്ള താമസ സമുച്ചയങ്ങളെല്ലാം മുദ്രയിടുന്നുണ്ടെന്നും കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ ഇത് തുടരുമെന്നും പെദ്‌നേക്കർ പറയുന്നു.
ചേരികളേക്കാളും ഉയർന്ന കോവിഡ് രോഗ നിരക്ക് മുംബൈയിലെ താമസ സമുച്ചയങ്ങളിലാണെന്നും മേയർ കൂട്ടിച്ചേർത്തു
ALSO READ | മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിക്കുന്നു; സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖർ കോവിഡ് പിടിയിൽ
കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിൽ ദിവസേനയുള്ള കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം 5,513 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു, മൊത്തം കേസുകളുടെ എണ്ണം 3,85,628 ആയി.
അതേസമയം, മാർച്ച് 28 മുതൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. എന്നിരുന്നാലും, ഇംഗ്ലീഷിലുള്ള പ്രസ്താവനയിൽ “കർഫ്യൂ” എന്ന വാക്ക് ഉപയോഗിച്ചുവെങ്കിലും, ഹിന്ദിയിലെ ഔദ്യോദിക പ്രസ്താവനയിൽ, ക്രിമിനൽ നടപടിക്രമങ്ങളുടെ 144 വകുപ്പ് ചുമത്താനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
- 500 പേരെ വീടിന്റെ സുരക്ഷിതത്വത്തിലേക്കു തിരികെയെത്തിച്ച് സീൽ ആശ്രമം
- പന്ത്രണ്ടാം മലയാളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്
- അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
- പത്ത് ദിവസത്തെ ഗണേശോത്സവത്തിന് പരിസമാപ്തി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും