കനത്ത വേനൽ ചൂടില്‍ വെന്തുരുകി മഹാ നഗരം

0

ഇത്രയും കനത്ത ചൂട് നഗരത്തിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലന്നാണ് നഗരവാസികൾ പറയുന്നത്. ഒരു വർഷം മുഴുവൻ അടച്ചിരുന്നവരാണ് ഉയർന്ന താപ നിലയിൽ പുറത്തിറങ്ങി നടക്കുമ്പോൾ ഏറെ വലയുന്നത്.

ഉഷ്ണ കാറ്റാണ് താപ നില ഉയർത്തുന്നതും പുറത്തിറങ്ങാൻ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും. മാർക്കറ്റിംഗ്, സെയിൽസ്മാൻ തുടങ്ങി ഔട്ട് ഡോർ ജോലികൾ ഒഴിവാക്കാൻ പറ്റാത്ത ജീവനക്കാർക്കാണ് ദുരിതമേറെ. ചൂട് കനത്തതോടെ കർശന നിയന്ത്രണങ്ങളുള്ള നഗരത്തിൽ യാത്രയും ദുസ്സഹമായി. പാതയോരങ്ങളിൽ കണ്ടിരുന്ന ശീതള പാനീയക്കാരെയും കോവിഡ് മൂലം കാണാതായി. സാധാരണക്കാരന്റെ ദാഹ ശമിനിയായ കരിമ്പിൻ ജൂസ് മുതൽ വില കൂടിയ കരിക്കിൻ വെള്ളം വരെ വിറ്റു ഉപജീവനം നടത്തിയിരുന്ന ആയിരങ്ങളാണ് കോവിഡ് മൂലം ദുരിതത്തിലായത്.

ഈ സീസണിൽ ആദ്യമായി മുംബൈയിൽ താപനില 40.9 ഡിഗ്രി സെൽഷ്യസിൽ എത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില കൂടാതെ കഴിഞ്ഞ ഒരു ദശകത്തിൽ മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഉയർന്ന താപനിലയാണിത്.

മുമ്പ് 2018 മാർച്ചിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ, പരമാവധി താപനില 41 ഡിഗ്രിയിലും 2011 മാർച്ച് 17 ന് 41.3 ഡിഗ്രിയിലും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here