മുംബൈയിൽ കോവിഡ് കേസുകൾ 6000 കടന്നു. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

0

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ 6,130 കേസുകൾ റിപ്പോർട്ട് ചെയ്തു – ഒരു വർഷം മുമ്പ് പാൻഡെമിക് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് മുംബൈ നഗരത്തിൽ പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് അധികാരികൾ മടിക്കുമ്പോഴാണ് കോവിഡ് കേസുകളിളെ കുതിച്ചു ചാട്ടം നഗരത്തെ ആശങ്കപ്പെടുത്തുന്നത്. എന്നിരുന്നാലും ദിവസേന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന നിയന്ത്രണങ്ങളാണ് ഇന്ന് രാത്രി മുതൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ  | ചേരികളേക്കാൾ കൂടുതൽ കോവിഡ് കേസുകൾ താമസ സമുച്ചയങ്ങളിൽ; നാളെ മുതൽ നൈറ്റ് കർഫ്യൂ

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 37,000 കോവിഡ് -19 കേസുകളുമായി ഏറ്റവും കൂടുതൽ ഏകദിന കണക്കുകൾ റിപ്പോർട്ട് ചെയ്ത ശേഷം 35,726 പുതിയ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത് .

സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച മഹാരാഷ്ട്രയിൽ 166 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് മരണനിരക്ക് ഇപ്പോൾ 2.02% ആണ്.

ALSO READ  | കോവിഡ് -19 കേസുകളിൽ കുതിച്ചു ചാട്ടം; മഹാരാഷ്ട്ര രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു

അതേസമയം, 14,523 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 23,14,579 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 86.58%.

സംസ്ഥാനത്തെ മൊത്തം 1,91,92,750 ലബോറട്ടറി സാമ്പിളുകളിൽ 26,73,461 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . നിലവിൽ 14,88,701 പേർ ഹോം ക്വാറന്റൈനിലും 15,644 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നു.

ALSO READ  | കോവിഡ് വ്യാപനം; ഡോംബിവ്‌ലി കല്യാൺ മേഖല രണ്ടു ദിവസം പൂർണമായി അടച്ചു പൂട്ടാൻ ഉത്തരവിട്ടു.

അതേസമയം, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. മാർച്ച് 27 അർദ്ധരാത്രി മുതൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാളുകൾ, തിയേറ്ററുകൾ, ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ രാത്രി എട്ടിന് അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കയാണ്.

ALSO READ  | മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിക്കുന്നു; സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖർ കോവിഡ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here