ബോളിവുഡിലെ പ്രശസ്തരടങ്ങുന്ന നിരവധി പ്രതിഭകളുടെ സഹകരണത്തോടെ സംഗീത കലാ സ്റ്റുഡിയോ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഓൺലൈൻ ആലാപന മത്സരത്തിന് തുടക്കമിടുന്നു. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം.
സംഗീത മേഖലയിലെ പ്രതിഭകൾക്ക് കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി നൽകുന്നതോടൊപ്പം ഈ രംഗത്തെ പുതിയ കലാകാരന്മാരെ കണ്ടെത്തുന്നതിനും കൂടിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രാജ്യാന്തര തലത്തിൽ നടക്കുന്ന മത്സരത്തിൽ രാജ്യത്തെ മികച്ച കലാകാരൻമാർ വിധിയെഴുതും.
ഓരോ ഇവന്റും രാജ്യത്തിലുടനീളമുള്ള കലാകാരന്മാരിൽ നിന്നുള്ള സൃഷ്ടികൾക്ക് വേദിയൊരുക്കുകയും സംഗീതത്തെ പ്രൊഫഷണൽ കരിയറായി എടുക്കാൻ കഠിനമായി പരിശ്രമിക്കുന്ന കലാകാരന്മാർക്ക് വേണ്ട അവസരങ്ങൾ ഒരുക്കി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
സംഗീതത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുവാനും ലൈവ് ഇവന്റുകളിൽ അല്ലെങ്കിൽ ഒരു മ്യൂസിക് ആൽബത്തിലൂടെ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഈ മത്സരങ്ങൾ വഴിയൊരുക്കുന്നു.
Click here for more details and registration :