ലാലേട്ടന്റെ ‘മൈ ബോസ് ‘ ആയി മുംബൈ ഗായകൻ

0

മുംബൈയിൽ ചിത്രീകരണം പൂർത്തിയായ നീരാളി എന്ന മോഹൻലാൽ ചിത്രം ജൂൺ ആദ്യവാരത്തിൽ തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ മോഹൻലാലിൻറെ ബോസ്സിന്റെ റോളിലാണ് മുംബൈയിലെ ഗായകനും നടനുമായ പ്രേംകുമാർ അഭിനയിക്കുന്നത്. ഒരു പരിപൂർണ ത്രില്ലർ മൂവിയായ നീരാളിയുടെ ഒട്ടു മിക്ക ഭാഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചിരുന്നത്. ഇതിനായി മോഹൻലാലും സുരാജ് വെഞ്ഞാറന്മൂടും അടങ്ങുന്ന സംഘം ഏകദേശം 15 ദിവസത്തോളം മുംബൈയിൽ തമ്പടിച്ചിരുന്നു. സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

കൃത്യമായ പ്ലാനിങ്ങും മുൻധാരണയുമാണ് യുവ സംവിധായകൻ അജോയ് വർമ്മയുടെ ക്രാഫ്റ്റ്. ഓരോ സീനും മുൻകൂട്ടി രൂപകൽപ്പന ചെയ്ത ശേഷമാണ് ഷോട്ട് എടുക്കുക. ഓരോ സാങ്കേതിക പ്രവർത്തകനും തന്റെ ജോലി അനായാസമായി പൂർത്തിയാക്കാൻ ഇത് വളരെ സഹായകമാണെന്നും അജോയ് വർമ്മയുടെ സംവിധാന മികവിനെ പ്രകീർത്തിച്ചു പ്രേംകുമാർ പറഞ്ഞു.

ഒരു രത്നവ്യാപാരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ഒരു പക്ഷെ മലയാള സിനിമക്ക് പുതിയൊരു അനുഭവമായിരിക്കും നീരാളിയെന്നും സാങ്കേതിക മികവിൽ പുലിമുരുകനെ കടത്തി വെട്ടുമെന്നും പ്രേംകുമാർ പറയുന്നു.

 

ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും നാദിയ മൊയ്തുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നീരാളിക്കുണ്ട് .

Watch Premkumar sharing Neerali experiences in

Every Wednesday @ 9.30 pm in PEOPLE TV
Evefry Sunday @ 7.30 am in KAIRALI TV


ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി
നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here