മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകൾ, മുംബൈ 10000 കടന്നു.

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകൾ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത് 8,181 കേസുകൾ കൂടി ഉയർന്നു. 297 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരണസംഖ്യ 56,330 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 201,692 ടെസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് കേസുകളുടെ എണ്ണം വർദ്ധിച്ചത് – 26,009 ടെസ്റ്റുകളുടെ വർദ്ധനവ്. ഏപ്രിൽ 4 മുതൽ ഏപ്രിൽ 5 വരെ സംസ്ഥാനം 175,683 ടെസ്റ്റുകൾ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ 10,040 പുതിയ കോവിഡ് -19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 7,019 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ നഗരത്തിൽ രോഗം മുക്തി നേടിവരുടെ എണ്ണം 3,82,004 ആയി രേഖപ്പെടുത്തി. രോഗമുക്തി നിരക്ക് – 81%. നിലവിൽ 77,495 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൊവ്വാഴ്ച 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ഇരട്ടിപ്പിക്കൽ നിരക്ക് 38 ദിവസമായി ചുരുങ്ങി. രോഗ വളർച്ചാ നിരക്ക് 1.79% രേഖപ്പെടുത്തി.

മറ്റ് ജില്ലകളിൽ താനെ, നാഗ്‌പൂർ എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം വർദ്ധിച്ചു. താനെയിൽ 5,287 പുതിയ കേസുകളും നാഗ്‌പൂരിൽ 3,305 കേസുകളും റിപ്പോർട്ട് ചെയ്തു. കോവിഡ് -19 ന്റെ 4,638 പുതിയ കേസുകളും നാസിക്കിൽ രേഖപ്പെടുത്തി.

സംസ്ഥാനത്തെ ഹോട്സ്പോട്ട് ജില്ലയായ പൂനെയിൽ നിലവിൽ 84,309 കേസുകളും മുംബൈയിൽ 79,368 കേസുകളും റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here