മുംബൈയിൽ കോവിഡ് ബാധിച്ച മലയാളി അദ്ധ്യാപികക്ക് ദാരുണാന്ത്യം

0

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അനിത മേനോനാണ് ഇന്ന് രാവിലെ 7.40 ന് മരണമടഞ്ഞത്. അന്ധേരിയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 52 വയസ്സായിരുന്നു. തൃശൂർ എടപ്പാൾ കുമരനെല്ലൂർ സ്വദേശിയാണ്

തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്ന് മാത്രമല്ല സംസാരത്തിലൊന്നും അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചികിത്സക്കായി ഹിന്ദുജ അടക്കമുള്ള പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും പ്രവേശനം ലഭിച്ചില്ല. അവസാനമാണ് അന്ധേരി ആശപത്രിയിൽ അഡ്‌മിഷൻ കിട്ടുന്നത്. പെട്ടെന്നുണ്ടായ ബ്രെയിൻ ഹെമറേജ് ആണ് മരണകരണമായി പറയുന്നത്.

ഡോംബിവ്‌ലി നിവാസികളായിരുന്ന കുടുംബം രണ്ടു വർഷമായി മാട്ടുംഗയിൽ മകനോടൊപ്പമാണ് താമസം. ഭർത്താവ് വിജയ മേനോൻ, ഏക മകൻ അർജുൻ മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണ് നടന്നത്.

അന്തിമ ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം മുംബൈയിൽ ആയിരിക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

മികച്ച അദ്ധ്യാപികയായിരുന്ന അനിത മേനോൻ ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു .  

LEAVE A REPLY

Please enter your comment!
Please enter your name here