വിഷു കൈനീട്ടവുമായി ന്യൂ ഫ്രഷ് മാർട്ട്

0

ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഏറ്റവും പുതിയ സംരംഭമാണ് ന്യൂ ഫ്രഷ് മാർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം തുടക്കത്തിൽ നവി മുംബൈ, ഡോംബിവ്‌ലി, കല്യാൺ, താക്കുർളി, ഉല്ലാസനഗർ , അംബർനാഥ് തുടങ്ങിയ മേഖലകളാണ് ഹോം ഡെലിവെറിക്കായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ ഫ്രഷ് മാർട്ട് എന്ന ആപ്പ് ഡൌൺലോഡ് ചെയ്‌താൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങി മത്സ്യ വിഭവങ്ങളും മട്ടൻ , ചിക്കൻ, തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാൻ കഴിയുന്നതാണ് നേട്ടം. ഉയർന്ന ഗുണനിലവാരവും താഴ്ന്ന വിലയുമാണ് ഇവരുടെ കച്ചവട മന്ത്രം.

അടുക്കളയിലെ രുചിയുള്ള വിഭവങ്ങളും വീടുകളിൽ എത്തിച്ചു കൊടുക്കുന്ന വിഭാഗവും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിലുള്ള വിതരണ ശ്രുംഖല ഈ മാസം അവസാനത്തോടെ ഫലപ്രദമായ രീതിയിൽ തുടങ്ങാനാകുമെന്നാണ് യുവ സംരംഭകനായ ബിജു രാമൻ പറയുന്നത് . മുംബൈയിലെ ലോജിസ്റ്റിക് രംഗത്തെ പ്രമുഖനാണ് തൃശൂർ ഒല്ലൂർ സ്വദേശിയായ ബിജു. ഇന്ത്യയിലും വിദേശത്തുമായി ഈ മേഖലയിൽ ഏറെ കാലത്തെ പരിചയമാണ് പുതിയ സംരഭത്തിന് പ്രേരകമായതെന്ന് ബിജു പറയുന്നു.

Take a Look at “New Fresh Mart” – https://play.google.com/store/apps/details?id=in.newfreshmart.app

LEAVE A REPLY

Please enter your comment!
Please enter your name here