അടിയന്തിര ചികിത്സ ലഭിച്ചില്ല; മുംബൈ മലയാളി ബിൽഡറുടെ അന്ത്യം ആംബുലൻസിൽ

0

മുംബൈയിൽ താനെ ജില്ലയിലെ പ്രമുഖ കെട്ടിട നിർമ്മാതാവായ ശശി നായർ അന്തരിച്ചു. 65 വയസ്സായിരുന്നു. അംബർനാഥ് നവരെ പാർക്ക് ഗാലക്സിയിലായിരുന്നു കുടുംബ സമേതം താമസം. പനിയെ തുടർന്നാണ് അംബർനാഥിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഓക്സിജൻ ലെവൽ കുറയുവാൻ തുടങ്ങിയതോടെ വെന്റിലേറ്റർ സൗകര്യം ആവശ്യമായി വന്നു. അങ്ങിനെയാണ് വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ തീരുമാനിച്ചത്. എന്നാൽ പ്രദേശത്തെ ആശുപത്രികളിൽ എവിടെയും അത്യാഹിത വിഭാഗങ്ങളിൽ ഒഴിവില്ലായിരുന്നു. അംബർനാഥ് , ഉല്ലാസനഗർ തുടങ്ങിയ മേഖലയിലെ ആശുപത്രികളെല്ലാം ശ്രമിച്ചെങ്കിലും എവിടെയും അഡ്‌മിഷൻ കിട്ടിയില്ല. തുടർന്നാണ് ഓക്സിജൻ സംവിധാനങ്ങളോടെയുള്ള ആംബുലസിൽ ഭീവണ്ടിയിലേക്ക് കൊണ്ട് പോയത്. ഭീവണ്ടിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വൈക്കം സ്വദേശിയാണ്. ഭാര്യ ചന്ദ്രിക, മൂന്ന് മക്കൾ : സുനിൽ, നിഥിൻ, സുനിത രജീഷ്. മരുമക്കൾ : ദിവ്യ സുനിൽ, നിഷ നിഥിൻ, രജീഷ്.

ശശി നായരുടെ അകാല വിയോഗത്തിൽ അംബർനാഥ് എസ് എൻ ഡി പി യോഗം പ്രസിഡന്റ് അജയകുമാർ അനുശോചനം രേഖപ്പെടുത്തി.

മുംബൈയിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് താൽക്കാലിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കിയില്ലെങ്കിൽ സമാനമായ സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കും. സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here