കേരള ഹൌസ് – സർക്കാരിന്റെ അനുകൂല നടപടിയെ സ്വാഗതം ചെയ്തു മുംബൈ മലയാളികൾ

മൂന്നു മണിക്കൂറിന് 5000 രൂപയും 6 മണിക്കൂറിന് 7500 രൂപയും മുഴുവൻ ദിവസത്തേക്കും 15000 രൂപയുമായാണ് പുതുക്കിയ നിരക്കുകളുടെ ഉത്തരവ്.

0

മുംബൈ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കേരള ഹൌസ് ഹാളിൻറെ ദിവസ വാടകയിൽ വന്ന വർദ്ധനവിൽ നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചാണ് പുതിയ സർക്കാർ ഉത്തരവ്. സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. മുംബൈയിലെ ഇതര മലയാളി സംഘടനകളും ഉത്തരവിനെ സ്വാഗതം ചെയ്തു.

ഹാളിൻറെ ചാർജ് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാരിൻറെ ഉത്തരവിറങ്ങിയതിന് പുറകെ വാടക കുറക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ലോക കേരളാ സഭാംഗങ്ങളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ലയൺ കുമാരൻ നായർ, പ്രിൻസ് വൈദ്യൻ, ഖാദർ ഹാജി, അഡ്വ പ്രേമ മേനോൻ, ജയപ്രകാശ് പിഡി എന്നിവർ ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനുമായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സമാനമായ ആവശ്യവുമായി മുംബൈ മലയാളി സംയുക്ത സമരസമിതി നേതാക്കളായ ടി എൻ ഹരിഹരൻ, വത്സൻ മൂർക്കോത്ത്, പവിത്രൻ കണ്ണോത്ത്, സതീഷ് നായർ എന്നിവരും മുഖ്യമന്ത്രിയേയും വകുപ്പു മന്ത്രിയേയും നേരിട്ടു കണ്ടു ചർച്ച നടത്തുകയും നിരക്ക് കുറക്കാമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഒന്നര മാസത്തിനുളളിൽ വാടക നിരക്കിൽ 25 ശതമാനം ഇളവനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇളവിൽ അതൃപ്തി പ്രകടിപ്പിച്ചു ലോക കേരള സഭാംഗങ്ങളും സമരസമിതിയും വീണ്ടും വേണ്ടപ്പെട്ട വകുപ്പുമായി ബന്ധപ്പെടുകയും നിവേദനങ്ങൾ അയക്കുകയും ചെയ്തു.

ലോക കേരളാ സഭാംഗവും സമരസമിതി ചെയർമാനുമായ ജയപ്രകാശ്. പി.ഡി, വത്സൻ മൂർക്കോത്ത് സതീഷ് നായർ എന്നീ സമര സമിതി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസുമായും ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപാർട്മെൻറ് ഉദ്യോഗ്‌സഥരുമായും ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ടൂറിസം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രനുമായും നേരിട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. സമരസമിതി ആവശ്യപ്പെട്ട രീതിയിൽ മലയാളി സംഘടനകൾക്ക് ഇളവനുവദിക്കാനുള്ള തീരുമാനം ഉണ്ടാവുകയും അക്കാര്യം സമരസമിതി പ്രതിനിധികൾക്ക് വ്യക്തമായ ഉറപ്പു നൽകുകയും ചെയ്തതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു.

കേരളാ ഹൌസ് വിഷയത്തിൽ മുംബൈയിൽ നിന്നും വേൾഡ് മലയാളി കൗൺസിൽ, എയ്മ, തുടങ്ങിയ സംഘടനകൾ സർക്കാരിന് നിവേദനം അയച്ചിരുന്നു. കൂടാതെ കേരളീയ കേന്ദ്ര സംഘടനയും വിവിധ മലയാളി സംഘടനകളും ഈ വിഷയത്തിൽ കേരള ഹൌസിനു മുൻപിൽ പ്രതിഷേധ സമരവും നടത്തിയിരുന്നു. എന്നാൽ പ്രതിഷേധ സമരങ്ങളിൽ ഉണ്ടായ ഐക്യമില്ലായ്മയും പരസ്പര പഴിചാരലുകളും ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മൂന്നു മണിക്കൂറിന് 5000 രൂപയും 6 മണിക്കൂറിന് 7500 രൂപയും മുഴുവൻ ദിവസത്തേക്കും 15000 രൂപയുമായാണ് പുതുക്കിയ നിരക്കുകളുടെ ഉത്തരവ്. മുംബൈയിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാമെന്നതും നഗരത്തിലെ മലയാളികൾക്ക് അനുഗ്രഹമായി


കേരളാ ഹൌസ് വാടക – അനുകൂല നിലപാടുമായി സർക്കാർ
കേരള ഹൌസ് ഹാളിന്റെ വർദ്ധിപ്പിച്ച വാടക കുറയ്ക്കാനുള്ള നടപടികൾ പൂർത്തിയായി
മലയാളം മിഷന് കേരളാ ഹൌസിൽ ഓഫീസ്; ഉത്തരവ് ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here