ഡോംബിവ്‌ലി നിവാസി ജയന്തി അജയ്‌കുമാർ കോവിഡ് മൂലം അന്തരിച്ചു

0

മുംബൈ ഉപനഗരമായ ഡോംബിവ്‌ലി നിവാസി ജയന്തി അജയ്‌കുമാർ ചികിത്സയിലിരിക്കെയാണ് ഇന്ന് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. കോവിഡ് പോസിറ്റീവ് ആയിരുന്നു.

ഡോംബിവ്‌ലി നായർ സമാജം അംഗമായ അജയ്‌കുമാറിന്റെ ഭാര്യയാണ് ജയന്തി. ഇവർക്ക് ഒരു മകളുണ്ട്. ബി എ ആർ സി ജീവനക്കാരിയായ ജയന്തി കഴിഞ്ഞ വെള്ളിയാഴ്ച വരെ ജോലിക്ക് പോയിരുന്നു. വാക്‌സിനേഷൻ എടുത്തതിന് ശേഷം ക്ഷീണവും ചെറിയ പനി അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് അടുത്തുള്ള കുടുംബ ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചിരുന്നത്.

ക്ഷീണം വാക്‌സിനേഷൻ കുത്തി വച്ചത് മൂലമാണെന്ന് കണക്കാക്കിയാണ് ജോലിക്ക് പോയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ചെമ്പൂർ ബി എ ആർ സി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോംബിവ്‌ലി നായർ സമാജം, നാദോപാസന തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകനായ അജയ്‌കുമാറും കുടുംബവും കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ചെമ്പൂരിൽ ബി എ ആർ സി ക്വാർട്ടേഴ്സിലാണ് താമസം.

മഹാരാഷ്ട്രക്കാരിയായ ജയന്തിയുടെയും തൃശൂർ സ്വദേശി അജയ് കുമാറിന്റെയും പ്രണയവിവാഹമായിരുന്നു. ഭരതനാട്യത്തിൽ പ്രാവീണ്യമുള്ള ജയന്തി നന്നായി മലയാളം സംസാരിക്കുമായിരുന്നു.

ജയന്തിയുടെ അകാല വിയോഗത്തിൽ ഡോംബിവ്‌ലി നായർ സമാജവും നാദോപാസനയും അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here