വിഷുക്കിറ്റുകൾക്ക് ആവശ്യക്കാരേറെ ! ന്യൂ ഫ്രഷ് മാർട്ടിന്റെ ഓൺലൈൻ സംരംഭത്തിന് വൻ വരവേൽപ്പ്

0

മുംബൈയിൽ ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഏറ്റവും പുതിയ മലയാളി സംരംഭമാണ് ന്യൂ ഫ്രഷ് മാർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനത്തിൽ തന്നെ ആയിരക്കണക്കിന് പേരാണ് ആപ്പ് ഡൌൺലോഡ് ചെയ്തത്. പരീക്ഷണ ഘട്ടത്തിൽ നിരവധി ഓർഡറുകളും വിജയകരമായി വീടുകളിൽ എത്തിക്കുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് യുവ സംരംഭകനായ ബിജു രാമൻ.

തുടക്കത്തിൽ നവി മുംബൈ, ഡോംബിവ്‌ലി, കല്യാൺ, താക്കുർളി, ഉല്ലാസനഗർ , അംബർനാഥ് തുടങ്ങിയ മേഖലകളാണ് ഹോം ഡെലിവെറിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ ഫ്രഷ് മാർട്ട് എന്ന ആപ്പ് ഡൌൺലോഡ് ചെയ്‌താൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങി മത്സ്യ വിഭവങ്ങളും മട്ടൻ , ചിക്കൻ, തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാൻ കഴിയുന്നതാണ് നേട്ടം. ഉയർന്ന ഗുണനിലവാരവും താഴ്ന്ന വിലയുമാണ് ഇവരുടെ കച്ചവട മന്ത്രം.

മലയാളികൾക്ക് മാത്രമായി പ്രത്യേക വിഷുക്കണി സമഗ്രഹികളും ആപ്പിൾ ലഭ്യമാണ്. 499 രൂപയ്ക്ക് വിഷുക്കണിക്കായുള്ള ചക്കയടക്കമുള്ള പഴവർഗ്ഗങ്ങളെല്ലാം വിഷു തലേന്ന് എത്തിച്ചു തരും.

അടുക്കളയിലെ രുചിയുള്ള വിഭവങ്ങളും വീടുകളിൽ എത്തിച്ചു കൊടുക്കുന്ന വിഭാഗവും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Take a Look at “New Fresh Mart” – https://play.google.com/store/apps/details?id=in.newfreshmart.app

LEAVE A REPLY

Please enter your comment!
Please enter your name here