ലിംഗാധികാരത്തിന്റെ സമകാലിക മേഖല; പ്രൊഫ. പി ഗീത നയിക്കുന്ന സംവാദം

മെയ് 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കേരള ഹൗസിൽ വെച്ചായിരിക്കും സംവാദം.

0

തുല്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ അതിജീവന പോരാട്ട ചരിത്രത്തിന് പഴക്കമേറെയാണ്. സ്ത്രീകൾക്കെതിരെ തീർത്ത ലിംഗാധികാര മൂല്യങ്ങളെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നേറാൻ ശ്രമിക്കുന്ന ആധുനീക യുഗത്തിലെ വനിതയും ഇതിന്റെ തുടർച്ചയായി ഇന്നും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു.

സമൂഹ മാധ്യങ്ങൾ നൽകുന്ന അമിത സ്വാതന്ത്ര്യം പോലും പലപ്പോഴും സ്ത്രീകൾക്കെതിരായി പ്രയോഗിക്കാനുള്ള പ്രവണതയും ആശങ്കാജനകമാണ്. സ്ത്രീകളുടെ അതിജീവന പോരാട്ടത്തോട് പുരുഷന്റെ പ്രതിരോധങ്ങൾ കൂടുതൽ ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്നതായാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സംസ്കാരവും രാഷ്ട്രീയ ബോധവുമൊന്നും ഈ ലിംഗാധിനിവേശത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്നില്ല എന്ന സത്യം ഒരുകാലിക ദുരന്തമായി മാറി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ലിംഗാധികാരത്തിന്റെ സമകാലിക മേഖലകളെക്കുറിച്ച് പ്രൊഫ പി.ഗീത നയിക്കുന്ന സംവാദത്തിന് മുംബൈയിൽ വേദിയൊരുങ്ങുന്നു. ഈ വിഷയത്തിൽ കേരളീയ സമൂഹത്തിൽ സജീവമായി ഇടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് പി. ഗീത മെയ് 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കേരള ഹൗസിൽ വെച്ചായിരിക്കും സംവാദം.

VENUE : Kerala House, Vashi
DATE :   Saturday, 26th May 2018


സ്ത്രീകളെ അപമാനിക്കുന്ന സംസ്കാരശൂന്യതയ്‌ക്കെതിരെ മുംബൈയിലെ മലയാളി പ്രസ്ഥാനങ്ങളും രംഗത്ത്
അശ്‌ളീല പരാമർശം – മാപ്പു പറയില്ലെന്ന് ‘പ്രമുഖൻ’; അപലപിച്ചു സാംസ്‌കാരിക ലോകം.
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video).
സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം

LEAVE A REPLY

Please enter your comment!
Please enter your name here