കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)

അഞ്ജുഷ, വിമ്മി, രാധിക, ഷറോണ്, സുനിത എന്നീ കലാകാരികളാണ് മഹാരാഷ്ട്രയിൽ ആദ്യമായി കുച്ചിപ്പുടിയിൽ അരങ്ങേത്രം കുറിച്ചത്.

0

കലാശ്രീ അക്കാദമിയുടെ കീഴിൽ ഗുരു ശ്രീലേഷ് നമ്പ്യാരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച അഞ്ചു കലാ പ്രതിഭകളുടെ അരങ്ങേത്രം  ഉല്ലാസ് നഗറിലെ ടൌൺ ഹാളിൽ വെച്ച് നടന്നു.

അഞ്ജുഷ, വിമ്മി, രാധിക, ഷറോണ്, സുനിത എന്നീ കലാകാരികളാണ് മഹാരാഷ്ട്രയിൽ ആദ്യമായി കുച്ചിപ്പുടിയിൽ അരങ്ങേത്രം കുറിച്ചത്.

ആന്ധ്രാ പ്രദേശിലെ കുച്ചിപുഡി എന്ന ഗ്രാമത്തിലെ ഈ നൃത്തം ഇന്ത്യയിലെ എട്ടു ശാസ്ത്രീയ നൃത്തങ്ങളിൽ ഒന്നാണ് .ഹിന്ദു സംസ്കൃതത്തിലെ നാട്യ ശാസ്ത്രങ്ങളിൽ നിന്നാണ് കുച്ചിപ്പുടിയുടെ വേരുകൾ ഉത്ഭവിക്കുന്നത്.

തെലുങ്കാനയിലെ ക്ഷേത്രങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പുതന്നെ ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളാ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത്രെ . മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തിൽ പ്രചാരത്തിൽ വന്നു. പിൽക്കാലത്ത് ആ ഗ്രാമത്തിന്റെ പേരിൽതന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു.

ഇരുപതു വർഷമായി ഭരത നാട്യം പഠിക്കുന്ന അഞ്ജുഷ ഉല്ലാസ് നഗറിലെ കൃഷ്ണൻ കുട്ടി നായരുടെയും ജ്യോതിയുടെയും മകളാണ്. ഗുരു ഗിരിജ നായരുടെ ശിക്ഷണത്തിൽ ഭരത നാട്യത്തിനു അരങ്ങേത്രം കുറിച്ചത് പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. എട്ടു വർഷമായി കുച്ചി പുടി നൃത്തവും അഞ്ജുഷ അഭ്യസിക്കുന്നു. നൃത്തത്തിൽ മാത്രമല്ല പഠിത്തത്തിലും മിടുക്കിയായ അഞ്ജുഷ എംകോം വിദ്യാർത്ഥിനിയാണ്.

ഉല്ലാസ് നഗറിലെ പി.വി.രാജന്റെയും കൗസല്യയുടെയും മകളായ രാധിക അഞ്ചു വയസ്സു മുതലാണ് നൃത്തം അഭ്യസിക്കുന്നത്. ബികോം കാരിയായ രാധികക്കു നൃത്തത്തോടുള്ള ഇഷ്ടം തന്നെയാണ് കുച്ചിപുടി അഭ്യസിക്കുവാനുള്ള പ്രചോദനവും.

വിമ്മി സഹദേവ് ഭരതനാട്യം നൃത്താധ്യാപികയാണ്. നിരവധി ശിഷ്യർക്ക് ഭരതനാട്യത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയ വിമ്മി അമ്പതാം വയസ്സിലാണ് കുച്ചിപ്പുടി അഭ്യസയ്‌ക്കാൻ തുടങ്ങിയത്. ഈ പ്രായത്തിലും നൃത്തം നെഞ്ചിലേറ്റി നടക്കുകയാണ് വിമ്മി .

അഞ്ചു വയസ്സുമുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സുനിത സുർജിത് നായരുടെയും ശ്രീലേഖ നായരുടെയും മകളാണ് . ഗുരു ശ്രീലേഷ് നമ്പ്യാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച സുനിത എട്ടു വർഷമായി കുച്ചിപ്പുടിയും പഠിക്കുന്നു.

വിമ്മി സച്‌ദേവിന്റെ കീഴിൽ ഭരത നാട്യം അഭ്യസിക്കുന്ന ഷറോൺ, സുനിലിന്റേയും ബീന ബാലിദിന്റെയും മകളാണ് . എട്ടു വർഷമായി കുച്ചിപ്പുടി അഭ്യസിക്കുന്നു.

കഴിഞ്ഞ എട്ടു വർഷമായി നൃത്തം അഭ്യസിക്കുന്ന ഈ അഞ്ചു കലാകാരികളും രണ്ടു വർഷമായി കുച്ചിപ്പുടി അരങ്ങേറ്റത്തിനായുള്ള പരിശീലനത്തിലായിരുന്നുവെന്നാണ് ഗുരു ശൈലേഷ് നമ്പ്യാർ അഭിമാനത്തോടെ പറയുന്നത്.

 

Watch highlights of the event in

on Sunday 27th May 2018 at 7.30 am


അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍;
യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക് .

ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
അംബർനാഥ് അയ്യപ്പ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം (Watch Video)
മകളുടെ വിവാഹ ചെലവ് ചുരുക്കി നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here