മുംബൈയിലെ ആശുപത്രിയിൽ വീണ്ടും തീപിടുത്തം; 4 പേർ മരണപ്പെട്ടു

0

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തത്തിൽ 4 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം . തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 6 മുതൽ 7 വരെ രോഗികളടക്കം 17 ലധികം രോഗികളെ സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

താനെ ജില്ലയിൽ മുംബ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ 4 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം . 20 ഓളം രോഗികളെ രക്ഷപ്പെടുത്തി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു താമസ സമുച്ചയത്തിന്റെ ഒന്നാം നിലയിൽ സ്ഥിതിചെയ്യുന്ന ആശുപത്രി ഫയർ ഓഡിറ്റ് ഇല്ലാത്തതാണെന്നാണ് അറിയാൻ കഴിഞ്ഞത്.

മുംബൈ-പൂനെ റോഡിലെ ഷിംല പാർക്കിലെ ഹസൻ ടവറിലാണ് പ്രൈം ക്രിട്ടി കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. മുംബൈയിൽ ഇതിന് മുൻപുണ്ടായ തീപിടുത്തങ്ങൾക്ക് സമാനമായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെയും പാലിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 7 വരെ രോഗികളടക്കം 17 ലധികം രോഗികളെ സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത് . ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭൂരിഭാഗം രോഗികളെയും അടുത്തുള്ള ബിലാൽ ആശുപത്രിയിലേക്കും കൽസേക്കർ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

അഗ്നിശമന സേനയും പോലീസും കൂടാതെ പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത് . 5 ആംബുലൻസും 3 ഫയർ എഞ്ചിനുകളും , 2 വാട്ടർ ടാങ്കറുകളും റെസ്ക്യൂ വാഹനങ്ങളും സംഭവസ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല . അതേസമയം, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


Take a Look at “New Fresh Mart” – https://play.google.com/store/apps/details?id=in.newfreshmart.app


LEAVE A REPLY

Please enter your comment!
Please enter your name here