മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ മെയ് 15 വരെ നീട്ടി; എല്ലാവർക്കും സൗജന്യ വാക്സിനേഷൻ

0

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ് 15 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലനിർത്തണമെന്ന് നിരവധി മന്ത്രിമാർ ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗൺ കാലാവധി നീട്ടുന്നത് രോഗവ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞതിന് കാരണം ലോക്ക് ഡൌൺ ആണെന്നും യോഗം വിലയിരുത്തി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രാഥമിക മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കണം. അതിനാൽ ലോക്ക്ഡ ലോക്ക് ഡൌൺ 15 ദിവസം കൂടി നീട്ടുന്നത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.


DELIVERY @ NAVI MUMBAI, CHEMBUR, GOVANDI ANUSHAKTHI NAGAR, DOMBIVLI, KALYAN, ULHASANAGAR, AMBERNATH

മഹാരാഷ്ട്രയിൽ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ

സംസ്ഥാനത്ത് 18 നും 44 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ നൽകാനുള്ള തീരുമാനം ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇക്കാര്യം അറിയിച്ചു.

സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും അതുകൊണ്ടാണ് 18 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിനുകൾ നൽകാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here