യുവാവിന്റെ ചികിത്സക്കായി എൺപത്തിയഞ്ചുകാരന്റെ ത്യാഗം

0

മഹാരാഷ്ടയിലെ ആശുപത്രികളിൽ കിടക്കകളുടെ അഭാവം മൂലം ദിവസേന മരണപ്പെടുന്നത് നിരവധി പേരാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മരണസംഖ്യ ആയിരത്തിനടുത്താണ് രേഖപ്പെടുത്തിയത് . പല ആശുപത്രികളിലും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വലയുകയാണ്.

നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നാരായൺ ബാബുറാവു ദബാൽക്കർ എന്നയാളാണ് സ്വന്തം ജീവൻ നോക്കാതെ യുവാവിനുവേണ്ടി കിടക്ക ഒഴിഞ്ഞുകൊടുത്തത്.

കടുത്ത രോഗ ലക്ഷണങ്ങളുണ്ടായിരുന്ന ദബാൽക്കർക്ക് ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഏപ്രിൽ 22-ന് ആശുപത്രിയിൽ കൊണ്ട് പോകുന്നത്. എന്നാൽ ഏറെ ബുദ്ധി മുട്ടി പ്രവേശനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കകം തനിക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടെന്ന് വാശി പിടിക്കുകയായിരുന്നു. തൊട്ടു പുറകെ ആശുപത്രിയിലെത്തിയ യുവാവിന് കിടക്ക ഒഴിവില്ലാത്ത കാരണം പറഞ്ഞു ആശുപത്രി ജീവനക്കാർ മടക്കി അയക്കാൻ തുടങ്ങുമ്പോഴായിരുന്നു എൺപത്തിയഞ്ചുകാരനായ ദബാൽക്കർ സ്വന്തം കിടക്ക ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായത്. നാല്പതുകാരനായ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് കേണപേക്ഷിക്കുന്ന ഭാര്യയെ കണ്ടതിനെ തുടർന്നായിരുന്നു തീരുമാനം.

ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് ദബാൽക്കർ യുവാവിനുവേണ്ടി ചികിത്സാ സൗകര്യം നൽകിയത്. തനിക്ക് 85 വയസ്സായെന്നും ജീവിതം ജീവിച്ചു തീർത്തതാണെന്നുമാണ് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഡോക്ടർമാരോട് അദ്ദേഹം പറഞ്ഞത്. ഒരു ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ പ്രധാനമെന്നും അയാളുടെ മക്കൾ ചെറിയ കുട്ടികളാണെന്നും അത് കൊണ്ട് തന്റെ കിടക്ക യുവാവിന് നൽകി അയാൾക്ക് ജീവിതം തിരിച്ചു നൽകാനുമാണ് വീട്ടിലേക്ക് മടങ്ങവേ ദബാൽക്കർ ഡോക്ടർമാരോട് . അപേക്ഷിച്ചത്

ചെറുപ്പക്കാരനു വേണ്ടി ആശുപത്രിയിലെ കിടക്കയൊഴിഞ്ഞു കൊടുത്ത എൺപത്തിയഞ്ചുകാരൻ വീട്ടിലെത്തി മൂന്നാം ദിവസം മരണപ്പെട്ടു. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് യാചിക്കുന്ന ഒരു സ്ത്രീയെയും കുട്ടികളെയും കണ്ട് മനസ്സലിഞ്ഞായിരുന്നു ദബാൽക്കർ ഇത്തരത്തിലൊരു
തീരുമാനം എടുത്തത്


LEAVE A REPLY

Please enter your comment!
Please enter your name here