കോവിഡ് -19 മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ശിവസേന എംപി സഞ്ജയ് റൗത് പറഞ്ഞു.
കോവിഡ് -19 മാനേജ്മെന്റിന്റെ മഹാരാഷ്ട്ര മോഡൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും നടപ്പാക്കണമെന്നും സഞ്ജയ് റൗത് ആവശ്യപ്പെട്ടു. എന്നാൽ മോഡലിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലും കേന്ദ്രത്തിന് അയച്ച കത്തുകളിലൂടെയും കോവിഡ് -19 പ്രതിസന്ധിയെ ദേശീയ വിപത്തായി പ്രഖ്യാപിക്കാൻ താക്കറെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഞ്ജയ് റൗത് പറഞ്ഞു. ഒരു മാസമായി താക്കറെ ഇത് പറയുന്നുണ്ടെന്നും സുപ്രീം കോടതി പോലും ഇത് ശ്രദ്ധിക്കുന്നത് നല്ലതാണെന്നും രാജ്യ സഭാംഗം പറഞ്ഞു.
മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, പകർച്ചവ്യാധി നേരിടാൻ സംസ്ഥാന സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
- വിദേശത്ത് ജോലിക്ക് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
