മലയാളി യുവാവിന്റെ അകാല മരണത്തിൽ ദുഃഖം താങ്ങാനാകാതെ കുടുംബം

0

ഡോംബിവിലി വെസ്റ്റിൽ താമസിക്കുന്ന രാഗേഷ് മേനോൻ കഴിഞ്ഞ ഒരാഴ്ചയായി സായി ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഓക്സിജൻ ലെവൽ കുറവായിരുന്നതിനാൽ വെന്റിലേറ്റർ സഹായത്തിലായിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്ലാസ്മ തെറാപ്പി കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 34 വയസ്സായിരുന്നു. ഭാര്യയും 4 വയസ്സും 2 വയസ്സും പ്രായമായ രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.

പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പി വി വാസുദേവൻ മേനോന്റെ ഏക മകനാണ് രാഗേഷ്. വാസുദേവനും ഒരാഴ്ചയിലധികമായി കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here