കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ(സി.ആർ.പി.എഫ്) കമാൻഡോകളും പോലീസുദ്യോഗസ്ഥരും ഉൾപ്പെടുന്ന 11 അംഗ സംഘമാണ് അദാർ പൂനവാലയ്ക്ക് രാജ്യത്തുടനീളം സുരക്ഷയൊരുക്കുക.
പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഡയറക്ടർ, പ്രകാശ് കുമാർ സിംഗ് ഏപ്രിൽ 16 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
കോവിഡ് -19 വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പൂനവാലയ്ക്ക് വിവിധ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണികൾ നേരിടുന്നുണ്ടെന്ന് ഈ കത്തിൽ സിംഗ് വ്യക്തമാക്കിയിരുന്നു.
