ബോളിവുഡ് നടൻ രൺധീർ കപൂറും മുഴുവൻ ജീവനക്കാരും കോവിഡ് ബാധിച്ചു ആശുപത്രിയിൽ

0

ബോളിവുഡിലെ മുതിർന്ന നടൻ രൺധീർ കപൂർ കോവിഡ് -19 സ്ഥിതീകരിച്ചതിനെ തുടർന്ന് മുംബൈയിലെ കോകിലബെൻ അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കപൂറിന്റെ ജീവനക്കാർക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. എന്നിരുന്നാലും ഭാര്യ ബബിത കപൂർ മക്കളായ കരിഷ്മ കപൂർ , കരീന കപൂർ ഖാൻ എന്നിവർ സുരക്ഷിതരാണ്.

തന്റെ ആരോഗ്യത്തിന് ഇപ്പോൾ വലിയ പ്രശ്‌നമൊന്നുമില്ലെന്ന് ആശുപത്രിയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവെ രൺധീർ കപൂർ പറഞ്ഞു. തനിക്ക് അസുഖം എങ്ങനെ ലഭിച്ചുവെന്നതിന് ഒരു സൂചനയുമില്ലെന്നും അഞ്ച് അംഗങ്ങളുള്ള മുഴുവൻ സ്റ്റാഫും കോവിഡ് ബാധിച്ചതിനെ തുടർന്ന് കോകിലബെൻ ആശുപത്രിയിൽ തന്നോടൊപ്പം പ്രവേശിപ്പിച്ചതായും കപൂർ അറിയിച്ചു.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടും പകർച്ചവ്യാധി പിടിപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് കപൂർ ആശങ്കപ്പെട്ടത്.

രോഗ ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്ന് കപൂർ പറഞ്ഞു. എന്നാൽ തനിക്ക് മറ്റു അസ്വസ്ഥകളൊന്നുമില്ലെന്നും ഓക്സിജൻ പിന്തുണയുടെ ആവശ്യമില്ലെന്നും നടൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here