മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

0

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

മഹാരാഷ്ട്രയിൽ 66,159 പുതിയ കോവിഡ് -19 കേസുകളും ഒരു ദിവസം 771 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് മന്ത്രിയുടെ കടുത്ത പ്രവചനം. മുഖ്യമന്ത്രിയും ജില്ലാ കളക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടോപ്പേ.

മൂന്നാം തരംഗത്തെ ചെറുക്കാൻ സംസ്ഥാനം തയാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോഗത്തിൽ മുന്നറിയിപ്പ് നൽകി.

ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റിൽ മഹാരാഷ്ട്ര കോവിഡിന്റെ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് എപ്പിഡെമിയോളജിസ്റ്റുകളുടെ അഭിപ്രായമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനകം മെഡിക്കൽ ഓക്സിജന്റെ ലഭ്യതകുറവ് കണക്കിലെടുത്ത് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് -19 ബാധിച്ച രോഗലക്ഷണങ്ങൾ കുറവായ രോഗികൾക്ക് ചികിത്സ നൽകുന്നതിനായി 125 പി‌എസ്‌എ (പ്രഷർ സ്വിംഗ് അഡോർപ്‌ഷൻ (പി‌എസ്‌എ) മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ ആരംഭിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിക്കാനും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ക്രമീകരിക്കാനും സിടി സ്കാൻ, എംആർഐ മെഷീനുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാത്ത ജില്ലകളിൽ നൽകാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here