മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങൾ ആശങ്കാജനകം

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,159 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 771 മരണങ്ങൾ കൂടി രേഖപ്പെടുത്തി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,70,301

മുംബൈ നഗരത്തിൽ പുതിയ കോവിഡ് -19 കേസുകൾ 4,000 ത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 3,925 പുതിയ കേസുകളും 89 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ 6,380 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗികളുടെ എണ്ണം 6,48,624 ആയി.

ഗുരുതരമായ രോഗികൾക്ക് ആവശ്യമായി വരുന്ന ഓക്സിജന്റെയും റെംഡെസിവിറിന്റെയും കുറവുകളാണ് മരണസംഖ്യയും അതിവേഗം വർദ്ധിക്കുവാനുള്ള പ്രധാന കാരണം . നഗരത്തിൽ മരണസംഖ്യ 13,161 ആയി ഉയർന്നു. 61,433 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ നിലവിൽ ആവശ്യമില്ലെന്നും ജനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും താക്കറെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here