അതിജീവനത്തിന്റെ പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള തൊഴിലാളികൾ

0

ഇന്ന് മെയ് 1, ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കുവേണ്ടി ഒരു ദിനം. പക്ഷെ ബഹുഭൂരിപക്ഷം ജനതയെ സംബന്ധിച്ചിടത്തോളം ഇന്നിത് തൊഴിലാളി ദിനമല്ല. തൊഴിൽ നഷ്ടപ്പെട്ടവൻ്റെ ,തൊഴിൽ തേടുന്നവൻ്റെ ഒക്കെ ദിനമാണ്. പകർച്ചവ്യാധികൾ മുമ്പും ലോകത്തെ ഗ്രസിച്ചിട്ടുണ്ട്. പക്ഷെ ഒരsച്ചിരിപ്പും അതിജീവനത്തിൻ്റെ പോരാട്ടവും മുമ്പെങ്ങുമില്ലാത്ത വിധം തീക്ഷ്ണമായിരിക്കുന്നു.

തൊഴിലാളി എന്ന് പറയുമ്പോൾ എസി റൂമിൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നവരെയല്ല പാടത്തും പറമ്പിലും ഫാക്ടറികളിലും കൺസ്ട്രക്ഷൻ സൈറ്റിലും വെയിലും മഴയും തണുപ്പും അവഗണിച്ച് പണിയെടുക്കുന്ന ഭൂരിപക്ഷത്തെയാണ് നമുക്ക് ഓർമ്മ വരിക. അവരാണ് രാജ്യത്തിൻ്റെ നട്ടെല്ല്- അവർ തന്നെയാണ് രാഷ്ട്ര നിർമ്മാണത്തിൽ പ്രധാന ഭാഗധേയം നിർവ്വഹിക്കുന്നതും. അവരുടെ അതിജീവനത്തെയാണ് കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും വിപരീതമായി ബാധിച്ചത്.

ഒരു പണിക്കാരനും വീട്ടിലിരുന്ന് കമ്പിയും സിമൻ്റിലും പണി ചെയ്യാനും കെട്ടിടം വാർക്കാനും പറ്റില്ല . ഒരു കർഷകനും വീട്ടിലിരുന്ന് ഉഴുതുമറിക്കാനോ വിത്തു വിതക്കാനോ മറ്റു വയലിലെ പണികൾ ചെയ്യാനോ പറ്റില്ല. വർക്ക് ഫ്രം ഹോം സാധ്യതകൾ ഇല്ലാതെ തൊഴിൽ നഷ്ടപ്പട്ടവർക്കു വേണ്ടി ഈ തൊഴിൽ ദിനം ചരിത്രത്തിൻ്റെ ഏടുകളിൽ ചുവന്ന അടയാളമായി മായാതെ നിൽക്കും

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here