മുംബൈയിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു.

0

കല്യാണിലെ ആയുർവേദ ഡോക്ടറും അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് കേന്ദ്ര സർക്കാർ ജീവനക്കാരുമായ ഡോ. മധു അന്തരിച്ചു. 69 വയസ്സായിരുന്നു. ഓക്സിജന്റെ അളവ് 87 ഉം ശ്വാസതടസ്സവും കാരണം 2021 ഏപ്രിൽ 14 നാണ് മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആർ‌ടി‌പി‌സി‌ആർ പരിശോധന നെഗറ്റീവ് ആയിരുന്നു, തുടർന്ന് സിടി സ്കാൻ റിപ്പോർട്ടിൽ 50 മുതൽ 60 ശതമാനം വരെ കോവിഡ് അണുബാധയും ന്യുമോണിയുടെ ലക്ഷണങ്ങളും കാണിച്ചു.

കല്യാണിലെ സായി ശ്രദ്ധ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോ മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് 5 ദിവസം മുൻപാണ് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. പ്ലാസ്മ തെറാപ്പി നൽകിയെങ്കിലും ഇന്ന് രാവിലെ 9 മണിക്ക് മരണം സംഭവിക്കുകയായിരുന്നു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറുടെ മരണം ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here