കോവിഡ് രോഗമുക്തി നേടിയവർക്കായി ആരോഗ്യ വെബിനാർ ഇന്ന് വൈകിട്ട് 5.30 ന്

0

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞെങ്കിലും 1.4 കോടി പേർക്ക് ഇതേ വരെ രോഗമുക്തി നേടാനായെന്നത് ആശ്വാസമാണ്. എന്നാൽ സുഖം പ്രാപിച്ചവരിൽ ഒരു ഗണ്യമായ വിഭാഗം ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ശാരീരിക വ്യവസ്ഥയെ താറുമാറാക്കിയിട്ടാണ് കൊറോണ വൈറസ് വിട്ടുപോകുന്നത്.

കോവിഡ് മുക്തരായവർ നേരിടുന്ന അരോഗ്യ പ്രശ്നങ്ങൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ എടുക്കേണ്ട കരുതലുകൾ, അവർ ദൈനംദിനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചോദിച്ചു മനസിലാക്കാൻ വെബിനാർ മെയ് 1 ശനിയാഴ്ച വൈകിട്ട് 5.30 മണിക്ക് നടക്കും.

Like our Facebook page for regular update > https://www.facebook.com/newfreshmart

സൺഡേ സേപിയൻസ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വെബിനാറിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളജിൽ ഫാക്കൾട്ടി & ആർ.എം.ഒ ആയ ഡോ: സരിൻ എസ്.എം. രോഗമുക്തി നേടിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കും.

രാജ്യം മുഴുവൻ ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രോഗികൾക്ക് ആശുപത്രി അഡ്മിഷൻ, മരുന്ന്, ഓക്സിജൻ ഇവ സജ്ജമാക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1.7 കോടി കവിഞ്ഞ ഈ ഘട്ടത്തിൽ രോഗമുക്തി നേടിയവർക്ക് ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണ്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് ഈ ബോധവത്കരണ വെബിനാർ നടത്തുന്നതെന്ന് അവതാരകൻ മനോജ് വൈറ്റ് ജോൺ പറഞ്ഞു.

പങ്കെടുക്കാൻ Zoom ലിങ്ക്
https://us02web.zoom.us/j/9928820022

വിവരങ്ങൾക്ക്
https://wa.me/+919496600163

www.sundaysapiens.org

LEAVE A REPLY

Please enter your comment!
Please enter your name here