മഹാരാഷ്ട്രയിൽ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികളെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ്

0

കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയിൽ രൂക്ഷമായ വിമർശനവും ശക്തമായ പ്രതിഷേധവുമാണ് ഉയർന്നിരിക്കുന്നതെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവായ പി ആർ കൃഷ്ണൻ പറഞ്ഞു. മഹാമാരി മൂലം രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതമാർഗ്ഗമാണ് വഴി മുട്ടിയിരിക്കുന്നത്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ അഭയകേന്ദ്രമാണ് മുംബൈയും സംസ്ഥാനത്തിന്റെ മറ്റു പല നഗരങ്ങളും. എന്നാൽ മഹാമാരി മൂലം തൊഴിലും വരുമാനവും ഇല്ലാതായിരിക്കയാണ് ഭൂരിപക്ഷം ജനങ്ങൾക്കും. പണിയെടുത്ത് ജീവിക്കുന്നവരെയാണ് ഈ ദുരന്തം ഏറെയും ബാധിച്ചിട്ടുള്ളത്. തൊഴിൽശാലകളെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. എന്നാൽ ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്നും പി ആർ കൃഷ്ണൻ പരാതിപ്പെട്ടു.

കോവിഡ് മഹാമാരി രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നയത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സംസ്ഥാനത്ത് ഉയർന്നു വന്നിട്ടുള്ളതെന്ന് ട്രേഡ് യൂണിയൻ നേതാവായ പി ആർ കൃഷ്ണൻ പറഞ്ഞു.

തൊഴിലാളികളുടെ നഗരമായ മുംബൈയിലെ ലക്ഷക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്നും പി ആർ ആശങ്ക പങ്കു വച്ചു .

മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെയും സാധു ജനങ്ങളെയുമാണ് ഇത് ഏറ്റവും അധികം ബാധിച്ചിട്ടുള്ളതെന്നും പി ആർ കൃഷ്ണൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ നിലവിലെ അവസ്ഥ ഗുരുതരമാണെന്നും നിരവധി വിലപ്പെട്ട ജീവനുകളാണ് ദിവസേന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് ആശങ്കപ്പെട്ടു. കോവിഡ് ബാധിതരായ രോഗികൾക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. രോഗ പ്രതിരോധത്തിന് വേണ്ടി വാക്‌സിനേഷൻ പോലും കൃത്യമായി ലഭിക്കുന്നില്ല. കോവിഡ് പ്രതിരോധ മരുന്നുകളുടെ വില നിയന്ത്രണവും വിതരണവും കുത്തക കമ്പനികൾക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള മോദി സർക്കാരിന്റെ നയമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്നും പി ആർ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here